ആഹാരം നന്നായി ചവച്ചരച്ചു കഴിക്കണം, ഇല്ലെങ്കിൽ  ഭക്ഷ്യവിഷബാധ മുതൽ മൂഡ് സ്വിങ്സ് വരെ

ആഹാരം നന്നായി ചവച്ചരച്ചു കഴിക്കാത്തത് ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ ദഹനവ്യവസ്ഥയെയും ബാധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹാരം നന്നായി ചവച്ചരച്ചു കഴിച്ചില്ലെങ്കിൽ പലവിധ ആരോഗ്യപ്രശ്നങ്ങളും നിങ്ങളെ തേടിവരുമെന്ന് വിദ​ഗ്ധരുടെ മുന്നറിയിപ്പ്. ഇത് ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ ദഹനവ്യവസ്ഥയെയും ബാധിക്കും. നന്നായി ചവച്ച് ആഹാരം കഴിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയുണ്ടാകാനും സാധ്യതയുണ്ട്. 

ആഹാരം നന്നായി ചവച്ചരച്ചില്ലെങ്കിൽ ഇവയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ശരീരത്തിന് പൂർണമായും വലിച്ചെടുക്കാനാവില്ല. അതുകൊണ്ടുതന്നെ കഴിക്കുന്ന ആഹാരത്തിൽ നിന്ന് ശരീരത്തിലെത്തുന്ന പോഷകങ്ങളുടെ അളവും കുറയും. ദഹനത്തിന്റെ ആദ്യപടി ആഹാരം നന്നായി ബ്രേക്ക്‌ഡൗൺ ചെയ്യുക എന്ന പ്രക്രിയയാണ്. ഇത് കൃത്യമായി നടന്നിലെങ്കിൽ ​ദഹനം ശരിയാകില്ല. ഇത് നെഞ്ചെരിച്ചിൽ, മലബന്ധം, പുളിച്ചുതികട്ടൽ തുടങ്ങി പല പ്രശ്നങ്ങൾക്കും കാരണമാകും. ആഹാരം നന്നായി ചവയ്ക്കാതെ വയറ്റിലെത്തുമ്പോൾ വയറിന്റെ ജോലി കൂടും. ഇതിന്റെ ഫലമായി ശരീരത്തിന്റെ കൂടുതൽ ഊർജം കവർന്നെടുക്കുകയും ചെയ്യും. 

ശരിയായ രീതിയിൽ ആഹാരം കഴിച്ചില്ലെങ്കിൽ അത് നിങ്ങളുടെ മാനസികാവസ്ഥയെയും ബാധിക്കും. ആഹാരം ശരിയായല്ല വയറ്റിൽ എത്തുന്നതെങ്കിൽ  വയറ്റിൽ ഗ്യാസ് നിറയാൻ ഇത് കാരണമാകും. ഇതുമാത്രമല്ല, ശരീരഭാരം വർദ്ധിക്കുന്നതിനും ആഹാരം കഴിക്കുന്ന രീതി സ്വാധീനിക്കാറുണ്ട്. ധാരാളം സമയമെടുത്തു സാവധാനം വേണം ആഹാരം കഴിക്കാൻ അല്ലാത്തപക്ഷം അമിതവണ്ണമായാകും ശരീരം പ്രതികരിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com