ആപ്പിള്‍ സൈഡര്‍ വിനിഗര്‍ എന്നും ഉപയോഗിക്കുന്നുണ്ടോ? പല്ല് സൂക്ഷിക്കണം, കാരണമിത് 

പല്ലിലെ ബാക്ടീരിയയെ അഥവാ അഴുക്കിനെ കളയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ആപ്പിള്‍ സൈഡര്‍ വിനിഗറല്ല. സ്ഥിരമായി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കുടിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊളസ്‌ട്രോള്‍, പ്രമേഹം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിങ്ങനെ പല പ്രശ്‌നങ്ങള്‍ക്കും പലരും വീട്ടില്‍ തന്നെ കണ്ടെത്തുന്ന പരിഹാരമാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. ഇതില്‍ ആന്റിമൈക്രോബിയല്‍, ആന്റിഓക്‌സിഡന്റ് ഇഫക്ടുകള്‍ ഉണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിനുപുറമേ ആപ്പിള്‍ സൈഡര്‍ വിനിഗറില്‍ ആന്റി ഓറല്‍ ബയോഫിലിം ഇഫക്ടുകളും ഉണ്ട്. 

പല്ലിന്റെ പ്രതലങ്ങളില്‍ ഒട്ടിയിരിക്കുന്ന അഴുക്കിന്റെ ഒരു പാളിയാണ് ഓറല്‍ ബയോഫിലിമുകള്‍ അഥവാ ഡെന്റല്‍ പ്ലാക്ക്. അതുകൊണ്ട് സ്വാഭാവികമായി പല്ലിലെ അഴുക്ക് കുറയാന്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ സഹായിച്ചേക്കാം, എന്നാല്‍ ഇത് തെളിയിക്കുന്ന ക്ലിനിക്കല്‍ പഠനങ്ങളൊന്നുമില്ല. പക്ഷെ പല്ലിലെ ബാക്ടീരിയയെ അഥവാ അഴുക്കിനെ കളയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ആപ്പിള്‍ സൈഡര്‍ വിനിഗറല്ല. കാരണം മറ്റ് പല വിനാഗിരിയും പോലെ ഇതിലും ആസിഡ് കൂടുതലായി അടങ്ങിയിട്ടുണ്ട്. 

ആപ്പിള്‍ സൈഡര്‍ വിനിഗര്‍ നേര്‍പ്പിച്ചില്ലെങ്കില്‍ ശരീരത്തിലെ കോശഘടനകള്‍ ദ്രവിച്ചുപോകാനും കാരണമാകും. ഇതില്‍ നമ്മുടെ വായിലെ മൃദുവായ ടിഷ്യൂകളും പല്ലുകളും പല്ലിന്റെ ഇനാമലുമെല്ലാം ഉള്‍പ്പെടുന്നു. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള ആസിഡ് മൂലം ഇനാമല്‍ തകരുമ്പോള്‍ പല്ലുകള്‍ കൂടുതല്‍ സെന്‍സിറ്റീവാകും. അതുകൊണ്ട് ചൂടുള്ളതും തണുത്തതുമായ ഭക്ഷണ പാനീയങ്ങളും മധുരപലഹാരങ്ങളും കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇനാമലിന് തൊട്ടുതാഴെയുള്ള ഡെന്റിന്‍ പാളി നേരിട്ട് പല്ലിനുള്ളിലെ ഞെരമ്പുകളുമായി ബന്ധിച്ചിരിക്കുന്നതിനാലാണ് സെന്‍സിറ്റിവിറ്റി ഉണ്ടാകുന്നത്. 

സ്ഥിരമായി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കുടിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

എപ്പോഴും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വെള്ളവുമായി യോജിപ്പിച്ചുവേണം കുടിക്കാന്‍, അതും സ്‌ട്രോ ഉപയോഗിച്ച് കുടിക്കുന്നതാണ് ഏറ്റവും നല്ലത്. 

ഇത് കുടിച്ചയുടന്‍ പല്ല് തേക്കരുത്. അര മണിക്കൂറിന് ശേഷം വളരെ മൃദുവായി വേണം പല്ല് തേക്കാന്‍.

എപ്പോഴും ഡെന്റിസ്റ്റുമായി സംസാരിച്ച് ആപ്പിള്‍ സൈഡര്‍ വിനിഗര്‍ നിങ്ങളുടെ പല്ലിനെ ദോഷമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com