കൊളസ്‌ട്രോൾ കുറഞ്ഞാൽ മുടികൊഴിച്ചിൽ!; പഠനം

മുടികൊഴിച്ചിലും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയായിരുന്നു പഠനം
‌‌‌പ്രതീകാത്മക ചിത്രം
‌‌‌പ്രതീകാത്മക ചിത്രം

കൊളസ്‌ട്രോളിന്റെ ഉത്പാദനം കുറയുന്നത് മുടികൊഴിച്ചിലിനു കാരണമാകുമെന്ന് പഠനം. കൊളസ്‌ട്രോളിലെ വ്യതിയാനം ഹെയർ ഫോളിക്കിളുകൾ (മുടിയുടെ ജീവനുള്ള ചുവട്) സ്ഥിരമായി നഷ്ടപ്പെടാനും ത്വക്കിൽ പാട് രൂപപ്പെടുത്താനും കാരണമാകുമെന്നും പഠനത്തിൽ കണ്ടെത്തി. കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പഠനം നടത്തിയത്. മുടികൊഴിച്ചിലും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയായിരുന്നു പഠനം. 

ത്വക്കിന്റെ സാധാരണ പ്രവർത്തനങ്ങൾക്കും മുടിവളർച്ചയുടെ രൂപവത്കരണത്തിലും കൊളസ്‌ട്രോളിന് പ്രധാന പങ്കുണ്ട്. കൊളസ്‌ട്രോളിന്റെ ഉത്പാദനം തടസ്സപ്പെടുന്നത് ത്വക്കിന്റെ സ്വാഭാവിക സമസ്ഥിതി തകരാറിലാക്കുകയും മുടിവളർച്ചയെ ബാധിക്കുകയും ചെയ്യും. എലികളിലാണ് ഇതുസംബന്ധിച്ച പരീക്ഷണം നടത്തിയത്. പഠനവിവരങ്ങൾ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് റീപ്രൊഡക്ഷൻ എന്ന അക്കാദമിക് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരുന്നിലൂടെ എലികളുടെ ത്വക്കിലെ കൊളസ്‌ട്രോൾ തടസ്സപ്പെടുത്തിയപ്പോൾ അവയ്ക്ക് പുതിയ രോമം ഉണ്ടാകുന്നില്ലെന്നു കണ്ടെത്തി. മുടികൊഴിച്ചിലുള്ള മനുഷ്യരുടെ ജീനുകളെക്കുറിച്ചും ​ഗവേഷകർ പഠിച്ചു. കൊളസ്‌ട്രോൾ കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ അമിത അളവിൽ ഉപയോ​ഗിക്കുന്നത് മനുഷ്യരിൽ മുടികൊഴിച്ചിലിനു കാരണമാകുമെന്നാണ് കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com