പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രമേഹമുള്ളവർക്ക് ബട്ടർ കഴിക്കാമോ? അറിയാം

സമീകൃതഭക്ഷണം ശീലമാക്കേണ്ട പ്രമേഹരോഗികൾക്ക് ബട്ടർ കഴിക്കാമോ?


ക്ഷണത്തിന് രുചികൂട്ടാൻ നമ്മളിൽ പലരും ബട്ടർ ഉപയോ​ഗിക്കാറുണ്ട്. പക്ഷെ സമീകൃതഭക്ഷണം ശീലമാക്കേണ്ട പ്രമേഹരോഗികൾക്ക് ബട്ടർ കഴിക്കാമോ? ചെറിയ അളവിൽ കഴിക്കാം എന്നുതന്നെയാണ് ഉത്തരം. പക്ഷെ ബട്ടർ പൂരിതകൊഴുപ്പ് ആയതുകൊണ്ട് പ്രമേഹമുള്ളവരും ഇല്ലാത്തവരും സ്ഥിരമായി ബട്ടർ കഴിക്കുന്നത് ശ്രദ്ധിച്ചുവേണം എന്നാണ് വിദ​ഗ്ധർ പറയുന്നത്. 

‌ഒരു ടേബിൾസ്പൂൺ അതായത് 14​ഗ്രാം ബട്ടറിൽ 11.5 ഗ്രാം കൊഴുപ്പുണ്ട്. ബട്ടറിലെ കൊഴുപ്പിൽ ഭൂരിഭാഗവും പൂരിതകൊഴുപ്പായതിനാൽ ആണ് ഇത് അമിതമാകരുതെന്ന് പറയുന്നത്. പ്രോട്ടീൻ, കൊഴുപ്പ്, കാൽസ്യം, സോഡിയം, വൈറ്റമിൻ എ, ഫോസ്ഫറസ്, പൊട്ടാസ്യം, കൊളസ്ട്രോൾ, കോളിൻ തുടങ്ങിയവയും ബട്ടറിൽ ഉണ്ട്. 

‌കാഴ്ചശക്തി, ചർമത്തിന്റെ ആരോഗ്യം, രോഗപ്രതിരോധശക്തി എന്നിവയ്ക്ക് വേണ്ട വൈറ്റമിൻ എ യുടെ ഉറവിടമാണ് ബട്ടർ. കരളിന്റെയും തലച്ചോറിന്റെയും പ്രവർത്തനം മെച്ചപ്പെടുത്താൻ കോളിൻ സഹായിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ബട്ടറിൽ അടങ്ങിയിട്ടുള്ള കൊളസ്ട്രോൾ ആണ്. കൊളസ്ട്രോൾ ധാരാളമുള്ളതിനാൽ മിതമായ അളവിൽ ഇത് ഉപയോഗിക്കാൻ ശ്രമിക്കണം. പ്രമേഹരോഗികൾക്ക് മിതമായ അളവിൽ ഉപ്പില്ലാത്ത ബട്ടർ കഴിക്കാവുന്നതാണ്. 

ഒരു ടേബിൾ സ്പൂൺ (14 ഗ്രാം) ബട്ടർ ദിവസവും കഴിക്കുന്നത് ‍‍‍‍ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത നാല് ശതമാനം കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വേവിച്ച പച്ചക്കറികൾ, പരിപ്പ്, മുഴുധാന്യ ടോസ്റ്റ്, സൂപ്പ് എന്നിവയ്ക്കൊപ്പം ബട്ടർ ചേർ‌ത്ത് കഴിക്കാം. അതേസമയം കലോറിയും കൊഴുപ്പും കൂടിയഭക്ഷണത്തോടൊപ്പം ബട്ടർ കഴിക്കരുത്. ബട്ടർ കൂടിയ അളവിൽ കഴിച്ചാൽ ശരീരഭാരം കൂടും എന്ന കാര്യവും മറക്കണ്ട. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com