

പ്രതിവർഷം കാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ വർദ്ധിച്ചു. ഇതിൽ പുരുഷന്മാരിലെ മരണനിരക്ക് കുറഞ്ഞെങ്കിലും സ്ത്രീകളുടെ മരണനിലക്ക് ഉയർന്നു. കാൻസർ ബാധിച്ച് മരിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിൽ 0.19 ശതമാനം കുറവാണുണ്ടായതെങ്കിൽ സ്ത്രീകളിൽ 0.25 ശതമാനം വർദ്ധനവാണ് സംഭവിച്ചിട്ടുള്ളത്. ഇത് ആകെ മരണനിരക്കിൽ 0.02 ശതമാനം വർദ്ധനവുണ്ടാക്കി.
2000നും 2019നും ഇടയില്‍ 12.85 ദശലക്ഷം ഇന്ത്യക്കാരുടെ ജീവനെടുത്ത 23 പ്രധാന കാന്‍സറുകളും അവയുടെ പ്രവണതകളും വിശകലനം ചെയ്തപ്പോഴാണ് കാന്‍സര്‍ മരണങ്ങളില്‍ വര്‍ദ്ധന കണ്ടെത്തിയത്. ശ്വാസകോശം, സ്തനങ്ങള്‍, വന്‍കുടല്‍, ലിംഫോമ, മള്‍ട്ടിപ്പിള്‍ മയലോമ, ഗാള്‍ബ്ലാഡര്‍, പാന്‍ക്രിയാസ്, വൃക്ക, മെസോതെലിയോമ തുടങ്ങിയ കാന്‍സറുകള്‍ മൂലമാണ് മരണനിരക്ക് വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയത്. ഇതില്‍തന്നെ മരണനിരക്കില്‍ പ്രതിവര്‍ഷം ഏറ്റവുമധികം വര്‍ദ്ധനവ് കണ്ടത് പാന്‍ക്രിയാറ്റിക് കാന്‍സറിലാണ്.
തൈറോയിഡ്, ഗാള്‍ബ്ലാഡര്‍ കാന്‍സറുകളൊഴികെ പൊതുവായി കാണുന്ന മറ്റെല്ലാ കാന്‍സറുകള്‍ക്കും മരണനിരക്ക് പുരുഷന്മാരിലാണ് കൂടുതല്‍. ശ്വാസനാളത്തിലേ കാന്‍സര്‍ മൂലമുള്ള മരണം പുരുഷന്മാരില്‍ സ്ത്രീകളെക്കാള്‍ ആറ് മടങ്ങ് കൂടുതലാണ്. അതേസമയം ആമാശയം, അന്നനാളം, രക്താര്‍ബുദം, ശ്വാസനാളം, മെലനോമ എന്നീ കാന്‍സറുകള്‍ സ്ത്രീകളിലും പുരുഷന്മാരിലും കുറഞ്ഞതായാണ് കണ്ടെത്തിയത്.
ആഗോളതലത്തില്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും മാരകമായ രണ്ടാമത്തെ സാംക്രമികേതര രോഗമാണ് കാന്‍സര്‍. 2020ല്‍ മാത്രം അര്‍ബുദ്ധം ബാധിച്ച് ഏകദേശം 99ലക്ഷം പേരാണ് മരണത്തിന് കീഴടങ്ങിയത്. കാന്‍സര്‍ ബാധിച്ച് മരിച്ചവരില്‍ ഒന്‍പത് ശതമാനവും ഇന്ത്യക്കാരാണ്. അതുകൊണ്ട് രോഗത്തെക്കുറിച്ച് ശരിയായ അവബോധം ആളുകൾക്കുണ്ടാകേണ്ടതും മതിയായ ചികിത്സ ഉറപ്പാക്കേണ്ടതും പ്രധാനമാണെന്ന് പഠനം നടത്തിയ ഗവേഷകർ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates