പാര്‍ട്ടി നൈറ്റ് അടിപൊളിയാണ്, പക്ഷെ ഹാങ്ങോവറോ? ഇതെങ്ങനെ മറികടക്കും, ഇതാ ചില വഴികള്‍ 

ഹാങ്ങോവര്‍ ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍ അറിയാം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാര്‍ട്ടി നൈറ്റ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാണ്. ഭക്ഷണവും മദ്യവുമൊക്കെയായി കൊഴുക്കുന്ന അത്തരം രാത്രികള്‍ കഴിഞ്ഞു വരുന്ന ദിനം പക്ഷെ അത്ര സുഖകരമായിരിക്കില്ല. ഹാങ്ങോവറും ക്ഷീണവുമൊക്കെയായി പിറ്റേ ദിവസം കടുത്ത ബുദ്ധിമുട്ടുകള്‍ തന്നെ സമ്മാനിച്ചേക്കാം. ഇതെങ്ങനെ മറികടക്കാം? ഹാങ്ങോവര്‍ ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍ അറിയാം...

►ഹാങ്ങോവര്‍ മാറ്റാന്‍ ധാരാളം വെള്ളം കിടിക്കേണ്ടത് വളരെ പ്രധാനമാണ്. മദ്യം ശരീരത്തെ ഡീഹൈഡ്രേറ്റ് ചെയ്യുന്നതിനാലാണ് തലവേദനയും മന്ദതയുമൊക്കെ തോന്നുന്നത്. ഇളനീര് കുടിക്കുന്നത് നല്ലതാണ്. 

►ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണം കഴിക്കാം. ഇലക്കറികളും സിട്രസ് പഴങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ പൊട്ടാസ്യം തരുന്ന ഭക്ഷണങ്ങളും ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് ബാലന്‍ പുനഃസ്ഥാപിക്കാനും ക്ഷീണം കുറയ്ക്കാനും സഹായിക്കും. 

►ഹാങ്ങോവറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഉദര സംബന്ധമായ അസ്വസ്ഥതകള്‍. ഇത്തരം കാര്യങ്ങള്‍ക്ക് ഇഞ്ചി ഒരു പോംവഴിയാണ്. ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറ്റിലെ അസ്വവസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. 

►ദഹനക്കുറവും വയറിന്റെ മറ്റ് പ്രശ്‌നങ്ങളും അകറ്റാന്‍ പെപ്പര്‍മിന്റ് സഹായിക്കും. പെപ്പര്‍മിന്റ് ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ഉണര്‍വ് തോന്നാനും ഊര്‍ജ്ജനില ഉയര്‍ത്താനും സഹായിക്കും. 

►മദ്യപാനം ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കും. അതുകൊണ്ട് സിട്രസ് പഴങ്ങള്‍ കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നത് നല്ലതായിരിക്കും. നാരങ്ങാവെള്ളവും ഓറഞ്ച് ജ്യൂസുമൊക്കെ പരീക്ഷിക്കാം. ഇത് ശരീരത്തിന് വൈറ്റമിന്‍ സി നല്‍കുകയും ഹാങ്ങോവര്‍ മറികടക്കാന്‍ സഹായിക്കുകയും ചെയ്യും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com