മഞ്ഞൾ കലർത്തിയ പാൽ , ​ഗർഭിണികൾക്ക് നല്ലതാണോ? 

മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളടങ്ങിയതാണ്. ഇത് പാലിനൊപ്പം ചേരുമ്പോൾ ദഹനം സുഗമമാകുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

​ഗർഭിണിയായിരിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക പരിചരണം ലഭിക്കുന്നത് സ്വാഭാവികമാണ്. ഇക്കൂട്ടത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചില നാട്ടുവൈദ്യവും പൊടിക്കൈകളുമൊക്കെ പരിചയപ്പെടുത്താറുമുണ്ട്. ഇക്കുട്ടത്തിലൊന്നാണ് പാലിൽ മഞ്ഞൾ കലർത്തി കുടിക്കണമെന്ന് പറയുന്നത്. ചിലർ ഇങ്ങനെ ചെയ്യുന്നത് നല്ലതാണെന്ന് പറയുമ്പോൾ ഇത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് മറ്റൊരുകൂട്ടരുടെ അഭിപ്രായം. ‍

മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളടങ്ങിയതാണ്. ഇത് പാലിനൊപ്പം ചേരുമ്പോൾ ദഹനം സുഗമമാകുകയും ​ഗ്യാസ് പോലുള്ള പ്രശ്നങ്ങളെ അകറ്റുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ​ഗർഭിണികൾക്ക് മഞ്ഞൾ കലർത്തിയ പാല് സുരക്ഷിതമാണെങ്കിലും മിതമായ അളവിൽ മാത്രമേ കുടിക്കാവു എന്നാണ് ഗൈനക്കോളജിസ്റ്റ് ഡോ.രമ്യ കബിലാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. ഗർഭകാലത്ത് പ്രതിരോധശേഷി കുറയാനുള്ള സാധ്യത കൂടുതലായതിനാലും ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖങ്ങളിൽനിന്ന് മഞ്ഞളിട്ട പാല് സംരക്ഷിക്കുമെന്നതുകൊണ്ടുമാണ് പലരും ഇത് കുടിക്കുന്നത്. ഗർഭകാലത്തോ പ്രസവശേഷമോ ഉണ്ടാകാനിടയുള്ള പ്രീഇക്ലാംസിയ എന്ന ഗൗരവമായ രോഗാവസ്ഥയെ തടുക്കാനും ഇത് നല്ലതാണ്. 

അതേസമയം, ഈ പാനീയം കുടിക്കുന്നത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വ്യത്യാസപ്പെടുത്തുകയും അത് ഗർഭപാത്ര സങ്കോചങ്ങളിലേക്കും ബ്ലീഡിങ്ങിലേക്കും നയിക്കുമെന്നും ചിലർ പറയുന്നുണ്ട്. അതുകൊണ്ട് ഗൈനക്കോളജിസ്റ്റിന്റെ അറിവോടെ മാത്രമേ ഇത് കുടിക്കാവൂ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com