കാപ്‌സിക്കം കഴിക്കാറുണ്ടോ? ഇല്ലെങ്കില്‍ ഇന്നുമുതല്‍ ഉറപ്പായും കഴിക്കണം; ചര്‍മ്മം സൂപ്പറാക്കാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th June 2023 06:17 PM |
Last Updated: 06th June 2023 06:24 PM | A+A A- |

പ്രതീകാത്മക ചിത്രം
ദിവസവും കഴിക്കുന്ന ഭക്ഷണം നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കും. ഇങ്ങനെ ചര്‍മ്മത്തിന് ഗുണകരമായ ധാരാളം പഴങ്ങളും പച്ചക്കറികളുമുണ്ട്. അതിലൊന്നാണ് കാപ്‌സിക്കം. അതുകൊണ്ട് യുവത്വമുള്ള തിളങ്ങുന്ന ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഭക്ഷണത്തില്‍ കാപ്‌സിക്കം ചേര്‍ക്കണം.
►കാപ്‌സിക്കം കഴിക്കുന്നതുവഴി വൈറ്റമിന്‍ സി സമൃദ്ധമായി ലഭിക്കും. പച്ച, ചുവപ്പ്, മഞ്ഞ അങ്ങനെ ഏത് നിറത്തിലുള്ള കാപ്‌സിക്കം ആണെങ്കിലും വൈറ്റമിന്‍ സി ഉറപ്പാണ്. ആരോഗ്യകരമായ ചര്‍മ്മത്തിന് അനിവാര്യമാണ് വൈറ്റമിന്‍ സി. ചര്‍മ്മത്തിന് യുവത്വം നല്‍കുന്ന കൊളാജന്‍ ഉത്പാദനത്തെ അത് പ്രോത്സാഹിപ്പിക്കും.
►ചര്‍മ്മത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കില്‍ അത് വളരെ പ്രകടമായിരിക്കും. ചര്‍മ്മത്തിന് ആവശ്യത്തിന് വെള്ളം സംഭാവന ചെയ്യാന്‍ കഴിയുന്നവയില്‍ ഒന്നാണ് കാപ്‌സിക്കം. ഇവയില്‍ ജലാംശം ധാരാളമുള്ളതിനാല്‍ ചര്‍മ്മത്തെ പരിപോഷിപ്പിക്കും.
►ആന്റിഓക്‌സിഡന്റ്‌സാല്‍ സമൃദ്ധമാണ് കാപ്‌സിക്കം. ഹാനീകരമായ സൂര്യരശ്മികളില്‍ നിന്നും അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ നിന്നും മറ്റ് മലിനീകരണത്തില്‍ നിന്നുമൊക്കെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ആന്റിഓക്‌സിഡന്റ്‌സ് അനിവാര്യമാണ്. ഇത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ഘടനയെയും രൂപത്തെയും മെച്ചപ്പെടുത്തുകയും ചെയ്യും.
►പതിവായി ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഉറപ്പായും കാപ്‌സിക്കം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ളതിനാല്‍ ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇത് നല്ലതാണ്. വരണ്ട, അസ്വസ്ഥമായ ചര്‍മ്മത്തെ ഇത് മൃദുലമാക്കാന്‍ സഹായിക്കും.
►നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവികമായ തിളക്കം സമ്മാനിക്കാന്‍ കാപ്‌സിക്കത്തിന് കഴിയും. പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഫ്‌ളോലെസ് സ്‌കിന്‍ ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഉറപ്പായും ഇന്നുമുതല്‍ ഭക്ഷണത്തില്‍ കാപ്‌സിക്കം ഉള്‍പ്പെടുത്തണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
മഞ്ഞൾ കലർത്തിയ പാൽ , ഗർഭിണികൾക്ക് നല്ലതാണോ?
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ