ശരീരം തരുന്ന മുന്നറിയിപ്പുകൾ കണ്ടില്ലെന്ന് നടിക്കരുത്; ഹൃദയാഘാതത്തെ തടയാൻ ഇവ ശ്രദ്ധിക്കാം 

60 വയസ്സിന് മുകളിലുള്ളവരിൽ ഹൃദയാഘാത സൂചന നൽകുന്ന പല മുന്നറിയിപ്പുകളുമുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

‌‌‌ഹൃദ്രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നത് ജീവിതരീതികളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതിന്റെ അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. ശരീരം തരുന്ന പല മുന്നറിയിപ്പുകളും വകവയ്ക്കാതെ മുന്നോട്ടുനീങ്ങുന്നവർ ഈ അപകടം മുന്നിൽകാണണം. 60 വയസ്സിന് മുകളിലുള്ളവരിൽ ഹൃദയാഘാത സൂചന നൽകുന്ന പല മുന്നറിയിപ്പുകളുമുണ്ട്. അതുകൊണ്ട് ശരീരത്തെ അൽപം ശ്രദ്ധിക്കുന്നത് ജീവൻ തിരിച്ചുപിടിക്കാൻ പോലും സഹായിക്കും. 

ഹൃദയപേശികൾക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോഴാണ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നറിയപ്പെടുന്ന ഹൃദയാഘാതം സംഭവിക്കുന്നത്.കൊറോണറി ആർട്ടറി ഡിസീസ് ആണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണം. ഹൃദയധമനികൾക്ക് ആവശ്യമായ രക്തവും ഓക്സിജനും പോഷകങ്ങളും ഹൃദയത്തിലേക്ക് നൽകാൻ കഴിയാതെ വരുന്ന അവസ്ഥാണിത്. 

നെഞ്ചിലെ അസ്വസ്ഥത അല്ലെങ്കിൽ നെഞ്ചുവേദനയാണ് പ്രധാന മുന്നറിയിപ്പുകളിലൊന്ന്. അറുപത് കഴിഞ്ഞവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുടുതലാണ്. താടിയെല്ലിനും പൊക്കിളിനുമിടയിൽ അനുഭവപ്പെടുന്ന ഏതൊരു വേദനയും ഹൃദയസംബന്ധമായ അസുഖത്തിന്റെ ലക്ഷണമാണ്. സമയം കഴിയുന്തോറും അല്ലെങ്കിൽ എന്തെങ്കിലും പ്രവർത്തികളിലേർപ്പെടുമ്പോൾ ഈ വേദന വർദ്ധിച്ചേക്കാം. ചിലരിൽ വിയർപ്പ്, ഓക്കാനം, തലകറക്കം പോലെയുള്ള മറ്റെന്തെങ്കിലും ലക്ഷണങ്ങളും ഉണ്ടാകും. 

സാധാരണ വളരെ നന്നായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കൊണ്ടുമാത്രം ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്കെത്തുന്നതും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ കൊണ്ടാണ്. ഓടുന്നതിനും പടികൾ കയറുന്നതിനുമെല്ലാം ബുദ്ധിമുട്ട് തോന്നാം. ഇതുമൂലം ബോധം നഷ്ടപ്പെടാൻ പോലും സാധ്യതയുണ്ട്. മറ്റൊരു ലക്ഷണവുമില്ലാതെ തലകറങ്ങി വീഴുന്നതും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ മൂലമാകാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com