ദിവസവും ഒരു ടീസ്പൂൺ ഉപ്പ് മാത്രം; സോഡിയം ഉപയോ​ഗം കൂടുന്നത് മരണം ക്ഷണിച്ചുവരുത്തും

10.8 ​ഗ്രാം ആണ് നിലവിൽ സോഡിയം ഉപയോ​ഗത്തിന്റെ ആ​ഗോള ശരാശരി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സോഡിയം ഉപഭോഗം അനിയന്ത്രിതമായി വർദ്ധിക്കുന്നത് ആ​ഗോളതലത്തിൽ തന്നെ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. രോഗത്തിന്റെയും മരണത്തിന്റെയും പ്രധാന കാരണങ്ങളിൽ ഒന്നാണിതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 2025ഓടെ സോഡിയം ഉപഭോഗം 30ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. എന്നാൽ നിലവിൽ ഈ ലക്ഷ്യത്തിൽ നിന്ന് ദിശ മാറിയാണ് നമ്മൾ നീങ്ങുന്നത്. 

ശരീരത്തിന് വളരെ അനിവാര്യമായ പോഷകങ്ങളിൽ ഒന്നാണ് സോഡിയമെങ്കിലും ഇതിന്റെ അമിത ഉപയോ​ഗം ഹൃദ്രോഗം, പക്ഷാഘാതം, അകാല മരണം എന്നിവയ്ക്ക് കാരണമാകും. നമ്മുടെയെല്ലാം അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായ ഉപ്പ് തന്നെയാണ് സോഡിയത്തിന്റെ പ്രധാന ഉറവിടം. പ്രതിദിനം ഉപയോ​ഗിക്കാവുന്ന ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമിൽ താഴെ അതായത് ഒരു ടീസ്പൂൺ എന്നാണ് ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ ഇരട്ടിയിലധികം ഏകദേശം 10.8 ​ഗ്രാം ആണ് നിലവിൽ സോഡിയം ഉപയോ​ഗത്തിന്റെ ആ​ഗോള ശരാശരി. 

‌നിലവിൽ ബ്രസീൽ, ചിലി, ചെക്ക് റിപ്പബ്ലിക്, ലിത്വാനിയ, മലേഷ്യ, മെക്സിക്കോ, സൗദി അറേബ്യ, സ്പെയിൻ, ഉറുഗ്വേ എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് സോഡിയം ഉപയോ​ഗം കുറയ്ക്കാൻ വ്യക്തമായ പോളിസികൾ ഉള്ളത്.  സോഡിയം കുറയ്ക്കാൻ സ്വീകരിക്കാവുന്ന നാല് മികച്ച വഴികൾ ഇത്...

• ഉപ്പിന്റെ അളവ് കുറഞ്ഞ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക, ഓരോ ദിവസവും ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്ന ഉപ്പ് അളന്ന് ക്രമപ്പെടുത്തുക.
• ആശുപത്രികൾ, സ്‌കൂളുകൾ, ജോലിസ്ഥലങ്ങൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ ഉപ്പ് അല്ലെങ്കിൽ സോഡിയം അടങ്ങിയ ഭക്ഷണം പരിമിതപ്പെടുത്തുന്നതിന് നയങ്ങൾ രൂപീകരിക്കുക.
• സോഡിയം കുറവുള്ള ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന തരത്തിലുള്ള ലേബലുകൾ പാക്കറ്റ് ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുക. 
• ഉപ്പ്/സോഡിയം ഉപഭോഗം കുറയ്ക്കുന്നതിന് അവബോധം സൃഷ്യിക്കുക. മാധ്യമങ്ങളിലൂടെ ഇതിന് പ്രചാരണം നൽകുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com