കീറ്റോ ഡയറ്റ് ചെയ്യുന്നുണ്ടോ? ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം 

കീറ്റോ പോലുള്ള ഡയറ്റുകൾ ആർട്ടെറി ബ്ലോക്ക്, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, പെരിഫെറൽ ആർട്ടീരിയൽ ഡിസീസ് തുടങ്ങിയവയ്ക്ക് കാരണമാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യർന്ന കൊഴുപ്പും മിതമായ പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കുന്ന ഡയറ്റാണ് കീറ്റോജെനിക് ഡയറ്റ്. ഗ്ലൂക്കോസിനെ പരിമിതപ്പെടുത്തി കരൾ കൊഴുപ്പ് കത്തിക്കുകയും ശരീരത്തിനാവശ്യമായ ഇന്ധനം നൽകുകയും ചെയ്യുന്ന കീറ്റോസിസ് എന്ന അവസ്ഥ കൈവരിക്കുന്നതുവഴിയാണ് ശരീരഭാരം നിയന്ത്രിക്കാൻ കഴിയുന്നത്. എന്നാൽ കീറ്റോഡയറ്റ് പിന്തുടരുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂട്ടുമെന്നാണ് അമേരിക്കയിൽ നടത്തിയ പഠനത്തിൽ പറയുന്നത്

കീറ്റോ ഡയറ്റിൽ മോശം കൊളസ്‌ട്രോൾ ആയ എൽഡിഎൽ ഉത്പാദനം കൂടുമെന്നും ഇത് ഹൃദ്രോ​ഗങ്ങളുണ്ടാകാൻ കാരണമാകുമെന്നാണ് കണ്ടെത്തൽ. സാധാരണ കാർബോഹൈഡ്രേറ്റിനെ വിഘടിപ്പിച്ച് ഗ്ലൂക്കോസാക്കി രക്തത്തിലേക്ക് റിലീസ് ചെയ്താണ് ശരീരത്തിനാവശ്യമായ ഊർജം ഉത്പാദിപ്പിക്കുന്നത്. എന്നാൽ കീറ്റോഡയറ്റ് പിന്തുടരുന്നവരിൽ കാർബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോൾ ഊർജത്തിനായി ശരീരം ആശ്രയിക്കുന്നത് കൊഴുപ്പിനെയാണ്. കീറ്റോ പോലുള്ള ഡയറ്റുകൾ പിന്തുടരുമ്പോൾ ആർട്ടെറി ബ്ലോക്ക്, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, പെരിഫെറൽ ആർട്ടീരിയൽ ഡിസീസ് തുടങ്ങിയവ വരാൻ മറ്റുള്ളവരേക്കാൾ ഇരട്ടിയിലധികം സാധ്യതയുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. 

അതേസമയം പഠനത്തിൽ പങ്കെടുത്ത ആളുകളിൽ അധികം പേരും കീറ്റോ ഡയറ്റ് ശീലമാക്കുന്നതിന് മുമ്പ് തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഉയർന്ന സാധ്യതയുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com