ഹൃദയാഘാതം മൂലം പെട്ടെന്നുള്ള മരണം, കോവിഡ് വാക്‌സിനുമായി ബന്ധമില്ല: ആരോഗ്യമന്ത്രാലയം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2023 01:13 PM  |  

Last Updated: 18th March 2023 01:13 PM  |   A+A-   |  

COVID Vaccine

പ്രതീകാത്മക ചിത്രം

 

ഹൃദയാഘാതത്തെ തുടര്‍ന്ന് സംഭവിക്കുന്ന പെട്ടെന്നുള്ള മരണവും കോവിഡ് വാക്‌സിനും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് ശേഷമുള്ള പ്രതികൂല സംഭവങ്ങള്‍ പരിശോധിച്ചാലും ഹൃദയാഘാത മരണങ്ങളും കോവിഡ് വാക്‌സിനും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്താനാവില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഐസിഎംആര്‍ പഠനമൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം മൂലം തല്‍ക്ഷണം മരണം സംഭവിക്കുന്നത് മഹാമാരിയുടെ കാലത്ത് തുടങ്ങിയതാണോ എന്നും കൊറോണ വാക്‌സിനുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നുമായിരുന്നു സഭയിൽ ഉയര്‍ന്ന ചോദ്യം. വാക്‌സിൻ പാർശ്വഫലത്തെക്കുറിച്ച് വ്യാപകമായി ആശങ്കകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ചോദ്യം. അതേസമയം മരണങ്ങളിൽ വിശദമായ പഠനം നടത്താന്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

‌കോവിഡ് ഇനി വെറുമൊരു പകർച്ചപ്പനി, പാൻഡെമിക്ക് ഘട്ടം അവസാനിക്കുന്നു: ലോകാരോഗ്യ സംഘടന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ