‌‌ഉറക്കമുണർന്നാൽ ഉടൻ ഒരു ​ഗ്ലാസ് വെള്ളം, ​ഗുണങ്ങളേറെ 

രാത്രിയിലെ മണിക്കൂറുകൾ നീളുന്ന ഫാസ്റ്റിങ്ങിനു ശേഷം ശരീരത്തിന് വെള്ളം വേണ്ടിവരും. രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാവിലെ ഉറക്കമുണരുമ്പോൾ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലം പതിവാക്കുന്നതുകൊണ്ട് അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്. രാത്രിയിലെ മണിക്കൂറുകൾ നീളുന്ന ഫാസ്റ്റിങ്ങിനു ശേഷം ശരീരത്തിന് വെള്ളം വേണ്ടിവരും. രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. 

വെറും വയറ്റിൽ വെള്ളം കുടിക്കുന്നതുകൊണ്ടുമാത്രം മെറ്റബോളിസം 24 ശതമാനം വേഗത്തിലാകും. കൂടാതെ നെഞ്ചെരിച്ചിൽ അകറ്റാനും ദഹനവും മെച്ചപ്പെടുത്താനും നല്ലതാണ്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുന്നതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനും സാധിക്കും. രാവിലെ വെള്ളം കുടിക്കുന്നത് വയറിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കും. രോഗപ്രതിരോധശക്തി കൂട്ടാനും ഇടയ്ക്കിടെ രോഗം വരാതെ തടയാനും ഇത് സഹായിക്കും. 

വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ചർമപ്രശ്നങ്ങൾ മാറ്റും. ഇതുവഴി തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം. തലമുടിയുടെ സ്വാഭാവം മെച്ചപ്പെടുത്താനും ആരോഗ്യമേകാനും ഇത് സഹായിക്കും. ഡീഹൈഡ്രേഷൻ മൂലം മന്ദതയും ഓർമക്കുറവും ഉണ്ടാകും. വെറുംവയറ്റിൽ വെള്ളം കുടിക്കുമ്പോൾ തലച്ചോറിന് ശരിയായി പ്രവർത്തിക്കാൻ കഴിയുകയും ദിവസം മുഴുവൻ ആക്റ്റീവ് ആയിരിക്കാൻ സാധിക്കുകയും ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com