ശരീരഭാരം കുറയ്ക്കാന്‍ മഞ്ഞള്‍; ഒരു ദിവസം കഴിക്കേണ്ട അളവ്? 

മഞ്ഞളില്‍ പ്രധാനമായുള്ള കുര്‍ക്കുമിന്റെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അമിതവണ്ണത്തെ നിയന്ത്രിക്കാന്‍ സഹായിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൊടുക്കുന്ന ഉപദേശത്തില്‍ എന്ത് കഴിക്കരുത് എന്നുള്ള വിവരണങ്ങളാണ് പലപ്പോഴും ഇടംപിടിക്കാറ്. പക്ഷെ മെറ്റബോളിസത്തെയും ശരീരഭാര നിയന്ത്രണത്തെയും സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണവിഭവങ്ങള്‍ ഉള്‍പ്പെട്ട ഡയറ്റാണ് ശീലമാക്കേണ്ടത് എന്നതാണ് വാസ്തവം. ഇത്തരത്തില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മഞ്ഞള്‍. 

എല്ലാ അടുക്കളയിലെയും ഒഴിച്ചൂകൂടാനാകാത്ത ചേരുവ തന്നെയാണ് മഞ്ഞള്‍. മിക്ക റെസിപ്പികളിലും മഞ്ഞള്‍ ഒരു പ്രധാന പങ്ക് വഹിക്കാറുമുണ്ട്. എന്തിനേറെ മഞ്ഞളിട്ട് പാല്‍ കുടിക്കുന്നവരും ഏറെയാണ്. മഞ്ഞള്‍ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനുള്ള യാത്രയില്‍ ഗുണകരമായ ഒരു ചേരുവയാണെന്നത് അധികമാര്‍ക്കും അറിയില്ല. എത്ര മഞ്ഞള്‍ കഴിക്കണം എന്നതിന് കൃത്യമായ കണക്ക് ഇല്ലെങ്കിലും നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് പ്രതിദിനം 500-2000മില്ലീഗ്രാം മഞ്ഞള്‍ വേണ്ട പ്രയോജനം തരുമെന്നാണ്. എന്നാല്‍ കൃത്യമായ പഠനങ്ങള്‍ ഇനിയും നടന്നിട്ടില്ലാത്തതിനാല്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ ഉയര്‍ന്ന അളവില്‍ മഞ്ഞള്‍ കഴിക്കരുതെന്നാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. 

മഞ്ഞളില്‍ പ്രധാനമായുള്ള കുര്‍ക്കുമിന്റെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അമിതവണ്ണത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. കുര്‍ക്കുമിന്‍ കൊഴുപ്പ് കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കാനും കുര്‍ക്കുമിന്‍ നല്ലതാണ്. മഞ്ഞള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇന്‍സുലിന്‍ പ്രതിരോധം തടയുകയും ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com