ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ? നിര്‍ജ്ജലീകരണം കൊളസ്‌ട്രോള്‍ കൂട്ടും 

നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ദിവസവും ആവശ്യം വേണ്ട വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതോടൊപ്പം കഫീന്‍ അടങ്ങിയ പാനിയങ്ങളും മദ്യവും ഒഴിവാക്കുകയും വേണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം ഉറപ്പാക്കാന്‍ കുറച്ചധികം ശ്രദ്ധിക്കണം. കഠിനമായ വെയില്‍ കാരണം ധാരാളം വിയര്‍ക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥ ദീര്‍ഘനേരം തുടരുന്നത് കരളിന്റെയും സന്ധികളുടെയും പേശികളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കും. ഇതുമാത്രമല്ല രക്തത്തിലെ കൊളസ്‌ട്രോള്‍ ഉയരാനും ഇത് കാരണമാകും. 

വെള്ളം കുടിക്കാതെയുള്ള ഉപവാസം ശരീരത്തിലെ ലിപിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. അതായത് മൊത്തം കൊളസ്‌ട്രോള്‍, എച്ച്ഡിഎല്‍, എല്‍ഡിഎല്‍, അപ്പോളിപോപ്രോട്ടീന്‍ എ-1, അപ്പോളിപോപ്രോട്ടീന്‍ ബി എന്നവയുടെ അളവ് ഉയരും. അതേസമയം ട്രൈഗ്ലിസറൈഡിന്റെ അളവില്‍ കാര്യമായ മാറ്റമൊന്നും കാണിച്ചില്ല. വെള്ളം കുടിക്കാതെ ഉപവസിക്കുന്നത് ശരീരഭാരം പെട്ടെന്ന് കുറയാനും കാരണമായി. നിര്‍ജ്ജലീകരണം മൂലം കരള്‍ രക്തപ്രവാഹത്തിലേക്ക് കൂടുതല്‍ കൊളസ്‌ട്രോള്‍ നല്‍കുകയും കൊളസ്‌ട്രോള്‍ ഇല്ലാതാക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യും. 

നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ദിവസവും ആവശ്യം വേണ്ട വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതോടൊപ്പം കഫീന്‍ അടങ്ങിയ പാനിയങ്ങളും മദ്യവുമെല്ലാം ഒഴിവാക്കുകയും വേണം. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും സഹായിക്കും. വെയിലുമായി കൂടുതല്‍ ഇടപെടുന്നവരാണെങ്കില്‍ അതനുസരിച്ച് കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുകയും വേണം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com