പപ്പായ എപ്പോൾ കഴിക്കണം? ബ്രേക്ക്ഫാസ്റ്റിനൊപ്പം ബെസ്റ്റ്, കാരണമിത്

ദിവസത്തിൽ ഏത് സമയവും കഴിക്കാവുന്ന പഴമാണെങ്കിലും എന്നും രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം പപ്പായ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മ്മുടെയൊക്കെ വീടുകളിൽ ഉറപ്പായും ഉണ്ടാകുന്ന ‌പഴങ്ങളിൽ ഒന്നാണ് പപ്പായ. ആൻറി-ഓക്സിഡന്റുകളും നാരുകളും നിരവധി വൈറ്റമിനുകളും നിറഞ്ഞ പപ്പായ ആരോ​ഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. ദിവസത്തിൽ ഏത് സമയവും കഴിക്കാവുന്ന പഴമാണെങ്കിലും എന്നും രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം പപ്പായ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. 

‌ദീർഘനേരം വിശപ്പനുഭവപ്പെടാതിരിക്കാൻ പപ്പായ കഴിക്കുന്നത് സഹായിക്കും. പപ്പായയിൽ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാലാണിത്. പ്രഭാതഭക്ഷണത്തിൽ ഇത്തരം വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധരും പറയുന്നത്.  പപ്പായ ദഹനത്തെ എളുപ്പമാക്കുന്ന ഭക്ഷണമായതിനാൽ രാവിലെ കഴിക്കുമ്പോൾ ദഹനപ്രവർത്തനങ്ങൾ കൂടുതൽ വേഗതയിലാവുകയും ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ‌സാധിക്കും. 

‌ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ബ്രേക്ക്ഫാസ്റ്റായി പരി​ഗണിക്കാൻ എന്തുകൊണ്ടും അനുയോജ്യമായ ഒരു പഴമാണ് പപ്പായ. മറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തടയാൻ ഇത് സഹായിക്കും. ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളാനും പപ്പായ നല്ലതാണ്. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. വെറുംവയറ്റിൽ കഴിക്കുമ്പോൾ പപ്പായയുടെ ​ഗുണങ്ങൾ ചർമ്മം കൂടുതൽ ആ​ഗീരണം ചെയ്യും. 

പപ്പായയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ-സി രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. രാവിലെ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരം പരമാവധി പ്രയോജനപ്പെടുത്തുമെന്നതിനാൽ പപ്പായയുടെ ​ഗുണങ്ങൾ കാര്യമായി ഉപയോ​ഗപ്പെടുത്താൻ ഇത് പ്രാതലിനൊപ്പം ചേർക്കുന്നതാണ് നല്ലത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com