അമ്മമാർക്ക് വേണ്ടേ സൗന്ദര്യ‌സംരക്ഷണം? തിരക്കിനിടയിലും ചെയ്യാം ഈ നുറുങ്ങുകൾ 

കണ്ണിന് താഴെയുള്ള കറുപ്പ്, ചുണ്ടുകൾ ഡ്രൈ ആകുന്നത്‌, മുടി കൊഴിച്ചിൽ അങ്ങന പല പ്രശ്നങ്ങൾ അമ്മമാരെ അലട്ടാറുണ്ട്. ഇതൊക്കെ പരിഹരിക്കാൻ ചില നുറുങ്ങുവഴികൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മ്മ എന്നത് ചില്ലറ ഉത്തരവാദിത്വമൊന്നുമല്ല, കുഞ്ഞിനെ നോക്കുന്നതും വീട്ടുജോലികളും ഓഫീസ് ആവശ്യങ്ങളുമൊക്കെയായി ദിവസവും ഒന്നിനുപിന്നാലെ ഒന്നായി പണികൾ വന്നുകൊണ്ടിരിക്കും. ഇതിനിടയ്ക്ക് സ്വന്തം ആരോ​ഗ്യവും സൗന്ദര്യവുമൊക്കെ മറന്നുപോകുന്നവരാണ് അമ്മമാരൊക്കെ. പക്ഷെ, സമയം കണ്ടെത്തി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയും ഊർജ്ജവും വർദ്ധിപ്പിക്കും. കണ്ണിന് താഴെയുള്ള കറുപ്പ്, ചുണ്ടുകൾ ഡ്രൈ ആകുന്നത്‌, മുടി കൊഴിച്ചിൽ അങ്ങന പല പ്രശ്നങ്ങൾ അമ്മമാരെ അലട്ടാറുണ്ട്. ഇതൊക്കെ പരിഹരിക്കാൻ ചില നുറുങ്ങുവഴികൾ അറിഞ്ഞിരിക്കാം. 

►കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റാൻ കറ്റാർ‌വാഴയുടെ ജെൽ പുരട്ടുന്നത് നല്ലതാണ്. ഇത് ദിവസവും കണ്ണുകൾക്ക് ചുറ്റും പുരട്ടി അൽപസമയം വയ്ക്കാം. കുഞ്ഞ് ഉറങ്ങുമ്പോഴോ പാചകം ചെയ്യുമ്പോഴോ ഒക്കെ ഇത് ചെയ്യാവുന്നതാണ്. 

►മുഖത്തിനും ചുണ്ടുകൾക്കും മികച്ച മോയ്സ്ചറൈസറായി പ്രവർത്തിക്കാ വെളിച്ചെണ്ണയ്ക്ക് കഴിയും. ഇത് ചർമത്തിന്റെ ജലാംശവും ആരോഗ്യവും നിലനിർത്തുകയും മുഖക്കുരു, വരണ്ട ചർമം എന്നിവ അകറ്റുകയും ചെയ്യും. 

►മുടി കഴികിയ ഉടനെ ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. എന്നും തല കഴുകാതിരിക്കുന്നതാണ് മുടിയുടെ ആരോ​ഗ്യത്തിന് നല്ലത്. ഉറങ്ങുമ്പോൾ മുടി പിന്നി സുരക്ഷിതമാക്കുന്നതും നല്ലതാണ്. ആഴ്ച്ചയിലൊരിക്കൽ എണ്ണവച്ച് മുടി നന്നായി മസാജ് ചെയ്യാം. 

►‌‌റോസ് വാട്ടർ, തേൻ എന്നുവ ചുണ്ടിന്റെ ഡ്രൈനസ് അകറ്റി നിറം നൽകാൻ സഹായിക്കും. ബീറ്റ്‌റൂട്ടിന്റെ നീര് തേക്കുന്നതും നല്ലതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com