വെയിലത്തിറങ്ങി കറുത്തു കരിവാളിച്ചോ? അടുക്കളയിൽ ബീറ്റ്‌റൂട്ട് ഉണ്ടെങ്കിൽ പരിഹാരമുണ്ട്

പ്രകൃതിദത്ത ബ്ലീച്ചിങ് ഘടകങ്ങൾ കറുത്ത പാടുകൾ കുറയ്ക്കാനും ചർമത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരക്കുകൾക്കിടയിൽ സൗന്ദര്യ സംരക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാണ്. ഒരു കല്യാണത്തിനോ വിരുന്നിനോ പോകാൻ നേരമായിരിക്കും സൗന്ദര്യ ബോധമൊക്കെ അടിച്ചുകയറുക.

അടുക്കളയിൽ ബീറ്റ്‌റൂട്ട് ഉണ്ടെങ്കിൽ ഇതിനെല്ലാം പരിഹാരമുണ്ട്. കഴിക്കാൻ മാത്രമല്ല മുഖം മിനുക്കാനും കേമനാണ് ബീറ്റ്‌റൂട്ട്. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിങ് ഘടകങ്ങൾ കറുത്ത പാടുകൾ കുറയ്ക്കാനും ചർമത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കും.

ബീറ്റ്‌റൂട്ട് ഉപയോഗിച്ചുള്ള ഫെയ്‌സ് പാക്കുകൾ പരിചയപ്പെടാം

ബീറ്റ്റൂട്ട് - തൈര് ഫെയ്‌സ് മാസ്ക് 

ആദ്യം ​ഒരു ചെറിയ ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്ത് അതിന്റെ നീര് എടുക്കാം, അതിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ തൈര് കൂടി ചേർത്ത് പേസ്റ്റ് പോലെയാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. ഇരുപതു മിനിട്ടിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിയാൻ മുഖത്ത് വളരെ പെട്ടന്ന് തന്നെ വ്യത്യാസം മനസിലാക്കാം.

ബീറ്റ്‌റൂട്ട് - കറ്റാർവാഴ  ഫെയ്‌സ് മാസ്ക് 

ഒരു ചെറിയ ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തു നീരെടുത്തതിനു ശേഷം ഒരു ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെൽ ചേർത്ത് നന്നായി മിക്സ് ചെയ്യാം. കഴുത്തിലും മുഖത്തും ഈ മിശ്രിതം പുരട്ടാം. ഇരുപതു മിനിട്ടിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം.

ബീറ്റ്‌റൂട്ട് - തേൻ ഫെയ്‌സ് മാസ്ക് 

ബീറ്റ്‌റൂട്ട് നീരിൽ ഒരു ടേബിൾ സ്പൂൺ തേൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം മുഖത്തും കഴുത്തിലും പുരട്ടാം. ഇരുപത് മിനിട്ടിനു ശേഷം  ചെറുചൂടുവെള്ളത്തിൽ മുഖവും കഴുത്തും കഴുകാവുന്നതാണ്. 

ബീറ്റ്റൂട്ട് - ചെറുനാരങ്ങ ഫെയ്‌സ് മാസ്ക് 

ചൊറുനാരാങ്ങ നീരിനൊപ്പം ഗ്രേറ്റ് ചെയ്ത ബീറ്റ്‌റൂട്ടിന്റെ നീര് കൂടി ചേർത്ത് കഴുത്തിലും മുഖത്തും പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ
വെച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. 

ബീറ്റ്‌റൂട്ട് - മഞ്ഞൾപൊടി  ഫെയ്‌സ് മാസ്ക് 

ബീറ്റ്‌റൂട്ട് ജ്യൂസിലേക്കു അര ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് പേസ്റ്റ് പോലെയാക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി, പതിനഞ്ചു മുതൽ ഇരുപതു മിനിട്ടു വരെ വെച്ചതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com