ഗുണനിലവാരമില്ല; ഈ കമ്പനികളുടെ പാരസെറ്റമോളും പാന്റോപ്പും അടക്കമുള്ള 12 മരുന്നുകൾക്ക് നിരോധനം 

പാരസെറ്റമോളും പാന്റോപ്പും അടക്കമുള്ള മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ ഉപയോഗത്തിലുള്ള 12 മരുന്നുകൾ നിരോധിച്ച് ഡ്രഗ്‌സ് കൺട്രോളർ. ചില കമ്പനികളുടെ പാരസെറ്റമോളും പാന്റോപ്പും അടക്കമുള്ള മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്തിയത്.

ഈ മരുന്ന് ബാച്ചുകളുടെ വിതരണവും വില്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം.

മരുന്നിന്റെ പേര്. ഉത്പാദകർ. ബാച്ച് നമ്പർ,​ ഉത്പാദിപ്പിച്ച തീയതി,​ കാലാവധി 

1) Aspirin Gastro Resistant Tablets IP 150 mg - Unicure India Ltd C-21, 22 & 23, Sector 3, Noida, District Gautam Budh Nagar, (UP) -201301 - APET934 - 02/2022 - 01/2024.2) 

2) Paracetamol Tablets IP 500mg - GENO Pharmaceuticals Pvt. Ltd., KIADB, Honaga, Balagavi- 591113 - PP132043 - 05/2022 - 04/2026.

3) Paracetamol Tablets IP ( Paraband -500) - Danish Health Care (P) Ltd., 76/27-28, Industrial Estate, Maxi Road, Ujjain - 456 010 - PDN23006 - 01/2023 - 12/2024.

4) Tramadol Hydrochloride & Acetaminophen Tablets USP (ERADOL-P) - Jineka Healthcare Pvt. Ltd,15, Sec- 6B, IIE, Ranipur, Haridwar-249 403-(U K) - JT-2304286 - 04/2023 -03/2025.

5) Clopidogrel & Aspirin Capsules (75 Mg/150 mg) - Mascot Health Series Pvt. Ltd, PIot No: 79.80. Sector-6A. llE. Sidcul. Haridwar-249403 - MC221205 - 12/2022 - 11/2024.

6) Sevelamer Carbonate Tablets 400mg (Selamer-400) - Mascot Health Series Pvt. Ltd,Plot No.79,80.Sec-6A, IIE, SIDCUL, Haridwar-249 403. Utharakhand - MT226124B - 12/2022 - 11/2024.

7) Pantoprazole Gastro - Resistant Tablets I.P 40 mg (Pantop 40) - Aristo Pharmaceuticals Pvt Ltd, Plot Nos: 2040-46, N H 10, Bhagey Khola, P O Majhitar , East Sikkim -737136 - SPB230255 - 02/2023 - 07/2025.

8) Levocetirizine Hydrochloride and Montelukast Sodium Tablets I.P (UVNIL MONT) - Ravenbhel Healthcare Pvt Ltd.,16-17, EPIP, SIDCO, Kartholi, Bari Brahmana, Jammu-181133 - 249222004 - 09/2022 - 08/2024.

9) Methylprednisolone Tablets IP, Coelone-8 - Vapi Care Pharma Pvt. Ltd, Plot No. 225/3, GIDC, Near Morarji Circle, Vapi - 396195,Gujarat, India - VGT 220187 - 12/2022 - 11/2024.

10) Montelukast Sodium and Levocetirizine HCI IP Tablets (LEEVAZ-M) - Areete Life Science Pvt. Ltd, Plot No.5, Sri Sapthagiri Gardens, Kayarambedu, Guduvanchery-603202 - AT204G22 - 07/2022 - 06/2024.

11) Ibuprofen and Paracetamol Tablets IP (ALKEMFLAM) - Shiva Biogenetic Laboratories Pvt. Ltd, Village Manpura, Baddi, Dist.Solan(H.P) - 174101 - MT23004SL - 02/2023 - 01/2026.

12) Cilnidipine Tablets I.P 20mg - Unimarck Health Care Ltd, Plot No. 24,25,37, Sector 6A, SIDCUL, Haridwar - 249 403 , (Uttarakhand) - UGT22283 - 02/2022 - 01/2024.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com