40 വർഷമായി തനിക്കൊപ്പം ഒരു ആന ഉണ്ടായിരുന്നു, 'ടോസിസ്'; ആരോഗ്യാവസ്ഥ തുറന്ന് പറഞ്ഞ് സീനത്ത് അമൻ

കണ്ണിനെ ബാധിക്കുന്ന ടോസിസ് (ptosis) എന്ന അവസ്ഥയായിരുന്നു സീനത്ത് അമന്റേത്
സീനത്ത് അമൻ ചികിത്സക്കിടെ/ ഇൻസ്റ്റ​ഗ്രാം
സീനത്ത് അമൻ ചികിത്സക്കിടെ/ ഇൻസ്റ്റ​ഗ്രാം

നാൽപതു വർഷമായി താൻ അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രശസ്ത ബോളിവുഡ് നടി സീനത്ത് അമൻ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ എടുത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു സീനത്ത് തന്റെ ആരോഗ്യാപ്രശ്‌നത്തെ കുറിച്ച് തുറന്നെഴുതിയത്.

കണ്ണിനെ ബാധിക്കുന്ന ടോസിസ് (ptosis) എന്ന അവസ്ഥയായിരുന്നു സീനത്ത് അമന്റേത്. ഒരു അപകടത്തിന് പിന്നാലെ വലതുകണ്ണിന് ചുറ്റുമുള്ള പേശികൾക്ക് തകരാറു സംഭവിച്ചതാണ് തനിക്ക് ടോസിസ് ബാധിക്കാൻ കാരണമായതെന്ന് സീനത്ത് അമൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 

കഴിഞ്ഞ 40 വർഷമായി തന്റെ മുറിയിൽ ഒരു ആനയുണ്ടായിരുന്നു. ഇപ്പോൾ അതിന് പുറത്തേക്കുള്ള വാതിൽ കാണിക്കാൻ സമയമായിരിക്കുന്നുവെന്നും സീനത്ത് കുറിച്ചു. കൺപോള വലിഞ്ഞുതൂങ്ങുന്ന അവസ്ഥയാണിത്. കാലം കഴിയും തോറും അത് വഷളാകുകയും കാഴ്ചയെ പോലും ബാധിക്കുന്ന തരത്തിൽ ത്രീവമാവുകയും ചെയ്തു. വർഷങ്ങളായി ചികിത്സയിലായിരുന്നെങ്കിലും ഫലം കണ്ടില്ല. സർജറിയിലൂടെയാണ് ടോസിസ് എന്ന അവസ്ഥയെ തരം ചെയ്തതെന്നും താരം പറയുന്നു. 


എന്താണ് ടോസിസ്

കൺപോള വലിഞ്ഞുതൂങ്ങുന്ന അവസ്ഥയാണിത്. കൃഷ്‌ണമണി മൂടി സാധാരണ കാഴ്‌ചയെ വരെ ബാധിക്കാനും ഇടയാക്കും. കുട്ടികളിലും മുതിർന്നവരിലും ടോസിസ് എന്ന അവസ്ഥ ഉണ്ടാകാം. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ, മസിലുകൾ ക്ഷയിക്കുന്നത്, നാഡികൾക്കുണ്ടാകുന്ന തകരാർ, ജന്മനായുള്ള പ്രശ്നങ്ങൾ തുടങ്ങി പലകാരണങ്ങൾ കൊണ്ടും ടോസിസ് ബാധിക്കാം.

ടോസിസ് തീവ്രമാകുന്നതിനനുസരിച്ച് കാഴ്ച്ചയെ ബാധിക്കുകയും ചെയ്യാം. മതിയായ ചികിത്സ തേടുന്നത് ​ഗുണം ചെയ്യും. ചിലരിൽ സർജറി വരെ വേണ്ടിവന്നേക്കാം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com