

പുറത്തുപോകുമ്പോൾ പല നിറത്തിലും ഫ്ലേവറിലും ആകർഷകമായി ശീതളപാനീയങ്ങൾ കടകളിൽ നിരത്തിവെക്കാറുണ്ട്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ മിക്ക ആളുകളും ഇവയുടെ ഫാൻസാണ്. പരസ്യചിത്രങ്ങൾ കണ്ട് ഇത്തരം ശീതളപാനീയങ്ങൾ കുടിക്കുന്ന ശീലക്കാരാണോ നിങ്ങള്‍? എങ്കിൽ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. ഇത്തരം ശീതളപാനീയങ്ങൾ നിങ്ങളെ ഒരു നിത്യരോഗി ആക്കിയേക്കാം.
ആരോഗ്യത്തിന് മുൻഗണന നൽകുന്നവർ ഇത്തരം ശീതളപാനീയങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കടകളില്‍ സുലഭമായി കിട്ടുന്ന എനര്‍ജി ഡ്രിങ്കുകള്‍, സോഡ, ഐസ് ടീ, ആല്‍ക്കഹോള്‍ കോക്ടെയിലുകള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവയിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ പല അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കാം.
എനര്‍ജി ഡ്രിങ്കുകളില്‍ കഫീനും ഉത്തേജക വസ്തുക്കളും അടങ്ങിയിട്ടുള്ളതിനാൽ ഇത് പതിവായി കുടിക്കുന്നത് ശരീരത്തിലെ രക്തസമ്മര്‍ദ്ദം കൂട്ടുകയും നല്ല ഉറക്കത്തെ ബാധിക്കുകയും ചെയ്യും. കൂടാതെ ഇത്തരം പാനീയങ്ങള്‍ വിട്ടുമാറാത്ത തലവേദന, ഛര്‍ദ്ദി എന്നിവയ്ക്കും കാരണമായേക്കും. ചില കോക്ടെയിലുകളില്‍ കാണപ്പെടുന്ന മദ്യത്തിന്റെയും ഫ്രക്ടോസ് സിറപ്പിന്റെയും അംശം കരളിന് ദോഷമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
ഐസ് ടീ, സോഡ എന്നിവയില്‍ പഞ്ചസാരയുടെ അളവ് വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ ആരോഗ്യത്തെ പലരീതിയില്‍ ബാധിക്കാം. കൂടാതെ ശീതളപാനീയങ്ങളില്‍ ചേര്‍ക്കുന്ന കൃത്രിമ മധുരവും സുഗന്ധത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളും കുടലന്റിയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates