മുടികൊഴിച്ചിൽ സ്ഥിരമാണോ? കാരണം സിങ്കിന്റെ അളവു കുറയുന്നത്; കഴിക്കേണ്ട ഭക്ഷണങ്ങൾ 

രോഗപ്രതിരോധ ശേഷി നിലനിർത്താനും ശരീര കോശങ്ങളുടെ വളർച്ചയ്ക്കും ഹോർമോൺ ഉത്പാദനത്തിനും സിങ്ക് കൂടിയേ തീരൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മ്മുടെ ശരീരത്തിൽ സിങ്കിന്റെ അളവ് ഒരു ചെറിയ തോതിൽ പോലും കുറഞ്ഞാൽ അത് ശരീരത്തിന്റെ മുഴുവൻ പ്രവർത്തനത്തെയും അവതാളത്തിലാക്കും. രോഗപ്രതിരോധ ശേഷി നിലനിർത്താനും ശരീര കോശങ്ങളുടെ വളർച്ചയ്ക്കും ഹോർമോൺ ഉത്പാദനത്തിനും സിങ്ക് കൂടിയേ തീരൂ. ശരീരത്തിലെ മുന്നുറോളം എൻസൈമുകളുടെ പ്രവർത്തനങ്ങൾക്ക് സിങ്ക് വളരെ അത്യാവശ്യമാണ്. ശരീരത്തിൽ സിങ്കിന്റെ അളവ് കുറഞ്ഞാൽ മുടി കൊഴിച്ചിലും രക്തത്തിലെ പഞ്ചസാരയുടെ അളവിലും മാറ്റമുണ്ടാകാം. 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) പറയുന്നത് പ്രകാരം 19 വയസിന് മുകളിൽ പ്രായമായ പുരുഷന്മാർ പ്രതിദിനം 11 മില്ലിഗ്രാം സിങ്ക് ശരീരത്തിനുള്ളിലേക്ക് എടുക്കണം. അതേസമയം 19 വയസിനു മുകളിലുള്ള സ്ത്രീകളിൽ അത് എട്ട് മില്ലിഗ്രാമും ഗർഭിണികളിൽ 11 മില്ലിഗ്രാമും മുലയൂട്ടുന്നവരിൽ 12 മില്ലിഗ്രാമുമായിരിക്കണം. എന്നാൽ ശരീരം ഒരിക്കലും സ്വയം സിങ്ക് ഉത്പാദിപ്പിക്കില്ല. അതുകൊണ്ട് സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുക മാത്രമാണ് ഇതിന് പരിഹാരം. 

സിങ്ക് സമ്പുഷ്ടമായ ഭക്ഷണങ്ങൾ അടങ്ങിയ പോഷകാഹാരങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക

സിങ്ക് അടങ്ങിയ ഭക്ഷണങ്ങളിൽ പ്രധാനമാണ് പോർക്ക്, ബീഫ്, മട്ടൻ തുടങ്ങിയ മാംസാഹാരങ്ങൾ. 100 ഗ്രാം ബീഫിൽ 4.79 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രതിദിനം പുരുഷന്മാർക്ക് വേണ്ടതിന്റെ 44 ശതമാനവും സ്ത്രീകൾക്ക് വേണ്ടതിന്റെ 60 ശതമാനവുമാണ്. ചെമ്മീൻ, ചിപ്പി. ചെറിയ കക്ക തുടങ്ങിയവയും സിങ്കിന്റെ കലവറയാണ്. 

ചെറുപയർ, പയർ, ബീൻസ് തുടങ്ങിയ പയർവർഗങ്ങളിലും ഗണ്യമായ അളവിൽ സിങ്ക് അടങ്ങിയിരിക്കുന്നു. ഇത് വേവിച്ചും മുളപ്പിച്ചും കഴിക്കുന്നത് നല്ലതാണ്. കശുവണ്ടി, ബദാം, മത്തങ്ങ വിത്തുകൾ, വാൾനട്ട് തുടങ്ങിയവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയ നട്‌സ് കഴിക്കുന്നത് ക്യാൻസർ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ചില രോഗങ്ങൾക്കുള്ള അപകടസാധ്യത ഘടകങ്ങൾ കുറയ്ക്കാനും സഹായിക്കും. 

പ്രോട്ടീനുകളും സിങ്കും മറ്റ് വിറ്റാമിനുകളും അടങ്ങിയ മുട്ടയും പാലും കഴിക്കുന്നതും പതിവാക്കാം. ചീസ്, ഗോതമ്പ്, അരി, ഓട്‌സ് തുടങ്ങിയവയിലും ധാരളം സിങ്ക് അടങ്ങിയിട്ടുണ്ട്. പച്ചക്കറിയിലും പഴ വർഗങ്ങളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും ശരീരത്തിൽ സിങ്കിന്റെ അളവ് കൂട്ടാൻ സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com