പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

പാൽ ചായ പ്രിയരാണോ? പതിവാക്കിയാൽ വിഷാദവും ഉത്കണ്ഠയും പിന്നാലെ 

പാൽചായ കുടിക്കുന്നത് പതിവാക്കിയാൽ വിഷാദത്തിനുംഉത്കണ്ഠയ്‌ക്കും കാരണമാകും

ട്ടൻ ചായ, പാൽ ചായ, ഏലക്ക ചായ, ഇഞ്ചി ചായ, മസാല ചായ... അങ്ങനെ ലോകത്ത് ഒരു നൂറായിരം വെറൈറ്റി ചായകൾ ഉണ്ട്. ചായ കുടിക്കാതെ ഒരു ദിവസം എങ്ങനെ കടന്നു പോകുമെന്ന് ചിന്തിക്കുന്നവരാണ് നമ്മൾക്ക് ചുറ്റുമുള്ള ഭൂരിപക്ഷം ആളുകളും. ലോകത്തിൽ മൂന്നിൽ രണ്ട് വരുന്ന ജന സംഖ്യയും ചായ പ്രേമികളാണെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. എന്നാൽ എന്താണെങ്കിലും അധികമായാൽ വിഷമാണെന്ന് പറയുന്നതു പോലെ തന്നെയാണ് ചായയുടെ കാര്യവും.

ഒരു ഇടവേള കിട്ടിയാൽ അപ്പോൾ തന്നെ ഒരു ചായ കുടിക്കാമെന്ന് കരുതുന്നവർ ഒന്നു നിയന്ത്രിക്കുന്നത് നന്നായിരിക്കും. ചായ, പ്രത്യേകിച്ച് പാൽ ചായയുടെ ഉപഭോഗം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ചൈനയിലെ സിംഗ്വാ യൂണിവേഴ്‌സിറ്റിയിലെയും സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് ഫിനാൻസ് ആൻഡ് ഇക്കണോമിക്‌സിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. 

ബെയ്ജിങ് നിന്നുള്ള 5, 281 കോളജ് വിദ്യാർഥികളിൽ നടത്തിയ സർവേയിൽ പാൽചായയുടെ ഉപയോഗം വിദ്യാർഥികളിൽ വിഷാദത്തിനും
ഉത്കണ്ഠയ്‌ക്കും കാരണമാകുന്നു എന്നാണ് പഠനത്തിൽ പറയുന്നത്. ഇടയ്‌ക്കിടെ ഒന്ന് ഫ്രഷ്‌ ആകാൻ വേണ്ടി ചായ കുടിക്കുന്ന പതിവ് ഒരു അഡി‌ക്ഷനിലേക്കും അത് പിന്നീട് മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കാം. മാനസിക പ്രശ്‌നങ്ങൾക്ക് പുറമേ പാൽ ചായ കുടിക്കുന്നത് അമിതവണ്ണത്തിനും ദന്തക്ഷയത്തിനും കാരണമാകുമെന്നു ​ഗവേഷകർ ചൂണ്ടികാണിക്കുന്നു. ചായയിൽ അടങ്ങിയിട്ടുള്ള കഫീനും പഞ്ചാസാരയുമാണ് ഇതിന് കാരണം. കഫീൻ നിങ്ങളുടെ ശരീരത്തെ നിർജ്ജലീകരിക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യാം. 

കൂടാതെ ചായ കുടി പതിവാക്കിയാൽ അത് നിങ്ങളുടെ ഉറക്കത്തെയും ബാധിക്കും. അധികമായി ചായ കുടിക്കുന്നത് നിങ്ങളുടെ തലച്ചോറിൽ രാസ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് ഉത്കണ്ഠയ്ക്കും പല മാനസികപ്രശ്‌നങ്ങൾക്കും കാരണമാകുമെന്നാണ് പഠനം പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com