മുപ്പതുകളില്‍ എന്ത് വ്യായാമം ചെയ്യണം? ഇവ അഞ്ചും പതിവാക്കാം

റെസിസ്റ്റൻസ് ട്രെയിനിങ്, യോഗ, സൈക്ലിങ് പോലുള്ള എയ്‌റോബിക് വ്യായാമങ്ങൾ, ബാലൻസ് എക്‌സർസൈസ്, ഫങ്ഷണൽ ട്രെയിനിങ് എന്നീ അഞ്ച് വ്യായാമങ്ങളാണ് ഈ പ്രായത്തിൽ കൂടെ കൂട്ടേണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുപ്പതുകളില്‍ ആരോഗ്യവും ശാരീരികക്ഷമതയും നിലനിര്‍ത്താന്‍ ദിനചര്യയില്‍ വ്യായാമത്തിന് പ്രത്യേക സ്ഥാനം നല്‍കണം. റെസിസ്റ്റന്‍സ് ട്രെയിനിങ്, യോഗ, സൈക്ലിങ് പോലുള്ള എയ്‌റോബിക് വ്യായാമങ്ങള്‍, ബാലന്‍സ് എക്‌സര്‍സൈസ്, ഫങ്ഷണല്‍ ട്രെയിനിങ് എന്നീ അഞ്ച് വ്യായാമങ്ങളാണ് ഈ പ്രായത്തില്‍ കൂടെ കൂട്ടേണ്ടതെന്നാണ് പഠനങ്ങളില്‍ പറയുന്നത്. 

റെസിസ്റ്റന്‍സ് ട്രെയിനിങ് - ഇത് പേശികളുടെ സഹിഷ്ണുതയും കരുത്തും മെച്ചപ്പെടുത്തും. അസ്ഥികളുടെ സാന്ദ്രത പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഇത് വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കും. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഈ വ്യായാമം ചെയ്യുന്നതാണ് നല്ലത്. റെസിസ്റ്റന്‍സ് ബാന്‍ഡ് ഉപയോഗിച്ച് ചെയ്യുന്ന വ്യായാമം മുതല്‍ ഡെഡ്‌ലിഫ്റ്റ് വരെ ഇതില്‍ ഉള്‍പ്പെടും. 

യോഗ - മുപ്പതുകളില്‍ മെയ്‌വഴക്കവും ബാലന്‍സും വളരെ പ്രധാനമാണ്. അതുകൊണ്ടാണ് യോഗ പ്രാധാന്യമര്‍ഹിക്കുന്നത്. ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യും. സമ്മര്‍ദ്ദം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായിക്കും. 

എയ്‌റോബിക് വ്യായാമങ്ങള്‍ - സൈക്ലിങ് പോലുള്ള എയ്‌റോബിക് വ്യായാമങ്ങള്‍ നിങ്ങളുടെ വര്‍ക്കൗട്ടില്‍ ചേര്‍ക്കണം. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിനും സഹായിക്കുമെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത്. 

ബാലന്‍സ് എക്‌സര്‍സൈസ് - പ്രായം കൂടുന്തോറും ബാലന്‍സ് നിലനിര്‍ത്താനുള്ള വ്യായാമങ്ങളുടെ പ്രാധാന്യവും കൂടും. ഇവ ഏകോപനം നിലനിര്‍ത്താന്‍ സഹായിക്കും. വീഴാനും പരിക്കേല്‍ക്കാനുമുള്ള സാധ്യത ഇതുവഴി കുറയ്ക്കാം. ഒറ്റക്കാലില്‍ നില്‍ക്കുന്നതും നടത്തവുമൊക്കെ ബാലന്‍സ് മെച്ചപ്പെടുത്താനുള്ള വ്യായാമങ്ങളില്‍ ഉള്‍പ്പെടും. 

ഫങ്ഷണല്‍ ട്രെയിനിങ് - ഫങ്ഷണല്‍ ഫിറ്റ്‌നസ് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വ്യായാമമാണ്. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ശരീരത്തെ പരിശീലിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത്തരം വ്യായാമങ്ങള്‍ പരിക്കിന്റെ സാധ്യത കുറയ്ക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. നടത്തം, പുഷ്അപ്പ്, സ്‌ക്വാട്ട്‌സ്, ബര്‍പ്പീസ് തുടങ്ങിയവ ഉള്‍പ്പെടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com