നല്ല വട്ടത്തിലുള്ള താമര ഇല, ഭക്ഷണം കഴിക്കാന്‍ ഇനി പ്ലേറ്റ് വേണ്ട; ഗുണങ്ങളും ഒരുപാട്

നല്ല വട്ടത്തിലുള്ള താമര ഇല ഡൈനിങ് ടേബിളില്‍ ഒരു വ്യത്യസ്തത കൊണ്ടുവരുമെന്നുറപ്പ്. എന്തുകൊണ്ട് താമര ഇലയില്‍ ഭക്ഷണം കഴിക്കണമെന്ന് പറയുന്നെന്നോ?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് നമുക്കൊരു പുതിയ കാര്യമല്ല. സദ്യക്ക് മാത്രമല്ല പൊതിച്ചോറായും കഴിപ്പൊറോട്ടയായുമൊക്കെ വാഴയില നമ്മുടെ തീന്‍മേശകളില്‍ സ്ഥാനം പിടിക്കാറുണ്ട്. എന്നാല്‍, താമര ഇലയില്‍ ഭക്ഷണം കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ പരീക്ഷിക്കേണ്ട ഒന്നാണത്. 

നല്ല വട്ടത്തിലുള്ള താമര ഇല ഡൈനിങ് ടേബിളില്‍ ഒരു വ്യത്യസ്തത കൊണ്ടുവരുമെന്നുറപ്പ്. എന്തുകൊണ്ട് താമര ഇലയില്‍ ഭക്ഷണം കഴിക്കണമെന്ന് പറയുന്നെന്നോ? ഗുണങ്ങളൊരുപാടുണ്ട്...

• വട്ട നിറത്തിലുള്ള ഇലയായതിനാല്‍ ഭക്ഷണം നന്നായി ഉള്‍ക്കൊള്ളും. വിളമ്പാനും കഴിക്കാനും എളുപ്പമാണ്. 

• താമരയുടെ ഇല വലുപ്പമുള്ളതായതിനാല്‍ കൂടുതല്‍ ഭക്ഷണവും പല വെറൈറ്റി വിഭവങ്ങളും ഒന്നിച്ച് ഉള്‍ക്കൊള്ളിക്കാനാകും. 

• താമരയുടെ ഇലയ്ക്ക് സ്വയം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. വെള്ളം • വലിച്ചെടുക്കാത്തതിനാല്‍ ഭക്ഷണം ഇലയില്‍ ഒട്ടിപ്പിടിച്ചിരിക്കുകയുമില്ല. 

• താമരയുടെ ഇലയ്ക്ക് പൂവ് പോലെതന്നെ സ്വാഭാവികമായ സുഗന്ധമുണ്ട്. ഇത് ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ ആസ്വാദ്യകരമായ അനുഭവമാക്കും. 

• താമര ഇലയ്ക്ക് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് ഭക്ഷണവുമായി ചേരുമ്പോള്‍ നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും. 

താമര ഇലയുടെ ആരോഗ്യ ഗുണങ്ങള്‍

► താമരയുടെ പല ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇലകളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാലും ഇവയിലുള്ള ആന്റിഓക്‌സിഡന്റുകളും ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും അതുവഴി ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. 

► താമരയിലയിലെ പോഷകങ്ങള്‍ ഭക്ഷണത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇത് ഭക്ഷണത്തിന്റെ പോഷക ഗുണം വര്‍ദ്ധിപ്പിക്കും. ദഹനത്തെ പ്രോത്സാഹിപ്പിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. 

► താമര ഇലയില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാവിറ്റി അടക്കമുള്ള ദന്ത പ്രശ്‌നങ്ങള്‍ ചെറിക്കാന്‍ സഹായിക്കും. 

► താമരയിലയിലെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഭക്ഷണവുമായി പ്രതിപ്രവര്‍ത്തനം നടത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യും. ഇത് പ്രമേഹം അടക്കുമുള്ളവ കുറയ്ക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com