ഉലുവ വെള്ളം കുടിക്കാം; ദഹനം മെച്ചപ്പെടും കൊഴുപ്പ് അടിഞ്ഞുകൂടില്ല, ചര്‍മ്മത്തിനും മുടിക്കും നല്ലത് 

By സമകാലിക മലയാളം ഡെസ്ക്       |   Published: 24th September 2023 11:30 AM  |  

Last Updated: 24th September 2023 11:30 AM  |   A+A-   |  

fenugreek

പ്രതീകാത്മക ചിത്രം

 

ലുവ വെള്ളം കുടിക്കുന്നതുകൊണ്ട് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. നാരുകളും വിറ്റാമിനുകളും ധാതുക്കളുമാല്‍ സമ്പുഷ്ടമായ ഉലുവ ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യും. വീക്കം കുറയ്ക്കാനും ഇത് നല്ലതാണ്. 

ഉലുവ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

 • നാരുകള്‍ നിറഞ്ഞതായതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും. ദഹനക്കേട്, വളറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാന്‍ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. പോഷകങ്ങളുടെ ആഗിരണം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. 

 • വിശപ്പ് കുറയ്ക്കാനും ഉപാപചയ നിരക്ക് വര്‍ദ്ധിപ്പാനും ഉലുവ വെള്ളം നല്ലതാണ്. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറച്ച് ശരീരഭാരം നിയന്ത്രിക്കാനും ഇത് പ്രയോജനപ്രദമാണ്. 

 • കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാനും ഉലുവ വെള്ളം കുടിക്കുന്നത് സഹായിക്കും. എല്‍ഡിഎല്‍ (മോശം കൊളസ്‌ട്രോള്‍) അളവ് കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

 • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയത്രിക്കാന്‍ ഉലുവ വെള്ളം നല്ലതാണ്. ഇത് പ്രമേഹമോ ഇന്‍സുലിന്‍ പ്രതിരോധമോ ഉള്ള ആളുകള്‍ക്ക് ഏറെ ഫലപ്രദമായിരിക്കും. 

 • ഉലുവ വെള്ളത്തിന് ആന്റി-ഇന്‍ഫഌമേറ്ററി ഇഫക്ടുകള്‍ ഉള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ആസ്തമ തുടങ്ങി വീക്കവുമായി ബന്ധപ്പെട്ട അവസ്ഥകള്‍ ലഘൂകരിക്കാനും സഹായിക്കും. 

 • ഉലുവ വെള്ളത്തില്‍ ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കും. ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ ഉള്ള സ്ത്രീകള്‍ക്ക് ഇത് പ്രയോജനപ്രദമാണ്. 

 • ഉലുവ വെള്ളം പതിവാക്കുന്നത് മുഖക്കുരു കുറയ്ക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിച്ച് നിറവും സ്വാഭാവിക തിളക്കവും കൂട്ടാനും നല്ലതാണ്. 

 • മുടികൊഴിച്ചില്‍ കുറച്ച് മുടി വളര്‍ച്ച ഉത്തേജിപ്പിക്കാന്‍ ഉലുവ വെള്ളം നല്ലതാണ്. താരന്‍ പോലെയുള്ള പ്രശ്‌നങ്ങളെയും തടയാം. 

 • ഉലുവ വെള്ളത്തില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തെ അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

ആറ് മണിക്കൂറിൽ കുറവ് ഉറക്കം! ഹൃദയത്തെ എങ്ങനെ ബാധിക്കും? അറിയാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

.