യോ​ഗർട്ട് ദിവസവും കഴിക്കാമോ? ​ഗുണങ്ങളറിയാം 

വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ദഹനത്തെ സഹായിക്കുന്നതാണ് യോഗർട്ടിലെ പ്രോബയോട്ടിക്കുകൾ. ശരീരത്തിന് കാൽസ്യവും പ്രോട്ടീനും അവശ്യ വൈറ്റമിനുകളും നൽകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രുചിയുടെ കാര്യത്തിലും പോഷക ഗുണങ്ങളിലും മുന്നിലാണ് യോ​ഗർട്ട്. പ്രോബയോട്ടിക്‌സും പ്രോട്ടീനും അവശ്യ പോഷകങ്ങളുമടങ്ങിയ യോഗർട്ട്‌ ദിവസവും കഴിക്കുന്നത് നല്ലതാണ്. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ദഹനത്തെ സഹായിക്കുന്നതാണ് യോഗർട്ടിലെ പ്രോബയോട്ടിക്കുകൾ. ഇതോടൊപ്പം ശരീരത്തിന് കാൽസ്യവും പ്രോട്ടീനും അവശ്യ വൈറ്റമിനുകളും നൽകും. 

യോഗർട്ടിൽ നിന്ന് ലഭിക്കുന്ന കാൽസ്യം എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തും. പ്രോട്ടീൻ പേശികളുടെ വികസനത്തിൽ സഹായിക്കുമ്പോൾ ബി വൈറ്റമിനുകൾ ചയാപചയ സംവിധാനത്തിൽ സുപ്രധാന പങ്കുവഹിക്കും.  പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും മൂഡും ധാരണശേഷിയും മെച്ചപ്പെടുത്താനും യോഗർട്ട് നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും യോഗർട്ട്‌ ഫലപ്രദമായിരിക്കും. 

പഞ്ചസാരയോ കൃത്രിമ ഫ്‌ളേവറുകളോ ചേർക്കാത്ത യോഗർട്ട്‌ വേണം തിരഞ്ഞെടുക്കാനെന്നത് പ്രധാനമാണ്. പഞ്ചസാര ചേർത്തവ ശരീരത്തിന്‌ ഉദ്ദേശിക്കുന്ന പ്രയോജനം നൽകില്ല. ലാക്ടോസ്‌ പ്രശ്‌നമുള്ളവരും പാലുൽപന്നങ്ങൾക്ക് അലർജിയുള്ളവരും ഇത് ഒഴിവാക്കണം. മാത്രമല്ല എല്ലാ പോഷകാവശ്യങ്ങൾക്കും യോഗർട്ടിനെ മാത്രം ആശ്രയിക്കുകയും ചെയ്യരുതെന്ന് വിദ​ഗ്ധർ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com