കടുത്ത ക്ഷീണവും ഓർമ്മക്കുറവും, എന്താണ് 'ക്രോണിക് ഫാറ്റിഗ് സിൻഡ്രം'?  

By സമകാലിക മലയാളം ഡെസ്ക്       |   Published: 24th September 2023 12:39 PM  |  

Last Updated: 24th September 2023 12:39 PM  |   A+A-   |  

tired

പ്രതീകാത്മക ചിത്രം

 

ദിവസവും പല തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളെയാണ് നേരിടേണ്ടിവരുന്നത്. ചിലതൊക്കെ നിസാരമായി കരുതി തള്ളിക്കളയാറാണ് പതിവ്. എന്നാൽ ഇങ്ങനെ ശ്ര​ദ്ധിക്കാതെവിടുന്ന പല ബുദ്ധിമുട്ടുകളും ഭാവിയിൽ വലിയ പ്രശ്നങ്ങളായി മാറാറുണ്ട്. ഇത്തരത്തിൽ നമ്മൾ നിസാരമായി കണക്കാക്കുന്ന ക്ഷീണം വരുത്തിവയ്ക്കുന്ന ഒരു അവസ്ഥയാണ് 'ക്രോണിക് ഫാറ്റിഗ് സിൻഡ്രം'. 

'ഫാറ്റിഗ്' അഥവാ തളർച്ച തന്നെയാണ് ഈ അവസ്ഥയുടെ പ്രധാന പ്രശ്നം. 'മയാൾജിക് എൻസെഫലോമയലൈറ്റിസ്' എന്നും ഇത് അറിയപ്പെടാറുണ്ട്. ശരീരം ശ്രദ്ധിച്ചാലും ശരിയായ വിശ്രമം ലഭിച്ചാൽ‌ പോലും തളർച്ച മാറില്ല. ആറ് മാസമോ അതിലധികമോ നീണ്ടുനിൽക്കുന്ന കടുത്ത ക്ഷീണവും ഓർമ്മക്കുറവും ശ്രദ്ധക്കുറവുമൊക്കെയാണ് ക്രോണിക് ഫാറ്റിഗ് സിൻഡ്രമിന്റെ ലക്ഷണങ്ങൾ. 

ചില വൈറൽ അണബാധയും നമ്മുടെ രോഗ പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമൊക്കെ ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം. ഹോർമോൺ വ്യതിയാനവും മാനസികാവസ്ഥയുമെല്ലാം ഇതിനെ ബാധിക്കും. ഇതിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താത്തുകൊണ്ടുതന്നെ ഫലപ്രദമായ ചികിത്സ അന്യമാണ്. മാനസികാവസ്ഥയാണ് മെച്ചപ്പെടുത്തുകയാണ് ചെയ്യാവുന്ന കാര്യങ്ങളിലൊന്ന്. സമ്മർദ്ദം നിയന്ത്രിക്കുക ഉറക്കം ക്രമപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. ജോലിഭാരമടക്കം മാനസികസമ്മർദ്ദമുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കണം. പൂർത്തിയാക്കാൻ കഴിയുന്ന ഉത്തരവാദിത്തങ്ങൾ മാത്രം ഏറ്റെടുക്കാൻ ശ്രദ്ധിക്കാം. 

ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം  പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുയോജ്യമായ വ്യായാമവും ശീലമാക്കണം. വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മറക്കരുത്. മനസിന് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് ​ഗുണകരമാണ്. ഒരു രോഗം എന്നതിലപ്പുറം രോഗാവസ്ഥയായാണ് ക്രോണിക് ഫാറ്റിഗ് സിൻഡ്രത്തെ കാണാൻ. അതുകൊണ്ട് ചികിത്സയുടെ ഭാഗമായുള്ള തെറാപ്പി മുടക്കാതിരിക്കാൻ ശ്രദ്ധിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഉലുവ വെള്ളം കുടിക്കാം; ദഹനം മെച്ചപ്പെടും കൊഴുപ്പ് അടിഞ്ഞുകൂടില്ല, ചര്‍മ്മത്തിനും മുടിക്കും നല്ലത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ