പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊളസ്ട്രോൾ കൂടിയാൽ മുഖത്തറിയാം; മൂന്ന് ലക്ഷണങ്ങൾ

മുഖത്ത് വരുന്ന ചെറിയ മാറ്റം പോലും നമ്മൾ കാണാതെപോകാറില്ല. മുഖത്ത് പ്രകടമാകുന്ന കൊളസ്ട്രോൾ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുന്നത് രോ​ഗം നേരത്തെ തിരിച്ചറിയാനും വേണ്ട പ്രതിവിധികൾ സ്വീകരിക്കാനും സഹായിക്കും
Published on

കൊളസ്ട്രോൾ അധികരിച്ചാൽ ശരീരം ചില സൂചനകൾ കാണിക്കും, ഇതിൽ പെട്ടെന്ന് തിരിച്ചറിയാനാകുന്നവയാണ് മുഖത്ത് പ്രകടമാകുന്ന ചില ലക്ഷണങ്ങൾ. പതിവായി കണ്ണാടി നോക്കുമ്പോഴെല്ലാം മുഖം ശ്രദ്ധിക്കുന്നതുകൊണ്ടുതന്നെ മുഖത്ത് വരുന്ന ചെറിയ മാറ്റം പോലും നമ്മൾ കാണാതെപോകാറില്ല.  മുഖത്ത് പ്രകടമാകുന്ന കൊളസ്ട്രോളിൻറെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുന്നത് രോ​ഗം നേരത്തെ തിരിച്ചറിയാനും വേണ്ട പ്രതിവിധികൾ സ്വീകരിക്കാനും സഹായിക്കും. ഇത്തരത്തിൽ കണ്ടുവരുന്ന മൂന്ന് ലക്ഷണങ്ങൾ ഇവയാണ്...

‍► കൺപോളകൾക്ക് മുകളിലോ താഴെയോ അല്ലെങ്കിൽ കൺകോണുകളിലോ മഞ്ഞ - ഇളം ഓറഞ്ച് നിറത്തിൽ ദ്രാവകം നിറഞ്ഞത് പോലുള്ള ചെറിയ കുമിളകൾ കാണുന്നത് ഉയർന്ന കൊളസ്ട്രോൾ നില സൂചിപ്പിക്കുന്നതാണ്. ഈ കുമിളകൾ തൊട്ടാൽ പൊട്ടുന്നതോ വേദനയുള്ളതോ ആയിരിക്കില്ല. കോർണിയയ്ക്ക് ചുറ്റുമായി നേരിയ വെളുത്ത നിറത്തിലൊരു ആവരണം കാണുന്നതും കൊളസ്ട്രോൾ കൂടുന്നതിന്റെ ലക്ഷണമാണ്. 

‍► മുഖചർമ്മത്തിലെ ചൊറിച്ചിലും ഇതിന് പിന്നാലെ പാടുകൾ പ്രത്യക്ഷപ്പെടുന്നതും കൊളസ്ട്രോൾ കൂടുതലാകുന്നതിന്റെ സൂചനയാണ് പ്രകടിപ്പിക്കുന്നത്. വായ്ക്കകത്തും ചൊറിച്ചിലും പാടുകളും ഉണ്ടാകാറുണ്ട്. ഇതും ശ്രദ്ധിക്കണം. 

‍► കൊളസ്ട്രോൾ കൂടുമ്പോഴും സോറിയാസിസിന് സാധ്യതയുണ്ട്. മുഖത്ത് സോറിയാസിസ് ലക്ഷണങ്ങൾ കാണുന്നപക്ഷം തീർച്ചയായും കൊളസ്ട്രോൾ പരിശോധിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com