ഉഗാണ്ടയില്‍ പടര്‍ന്നുപിടിച്ച് തുള്ളല്‍ ദീനം, എന്താണ് 'ഡിങ്ക ഡിങ്ക' രോഗം?

ഇതുവരെ പ്രദേശത്ത് 300 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Dinga Dinga
'ഡിങ്ക ഡിങ്ക' രോഗം
Updated on

ഉഗാണ്ടയിലെ ബുണ്ടിബുഗ്യോയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ പടര്‍ന്ന് പിടിച്ച് 'ഡിങ്ക ഡിങ്ക' എന്ന തുള്ളല്‍ ദീനം. ഇതുവരെ പ്രദേശത്ത് 300 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ശരീരം മുഴുവന്‍ പനിച്ചു വിറയ്ക്കുന്ന അവസ്ഥയാണിത്. വിറയല്‍ കാരണം നടക്കാനോ നില്‍ക്കാനോ സാധിക്കില്ല. നൃത്ത ചുവടുകള്‍ക്ക് സമാനമായി ശരീരം മുഴുവന്‍ വിറയ്ക്കുന്നതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് ഡിങ്ക ഡിങ്ക എന്ന് രോഗത്തിന് പേര് നല്‍കിയത്.

ഉയര്‍ന്ന പനി, ബലഹീനത എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ചില ഗുരുതര സന്ദര്‍ഭങ്ങളില്‍ പക്ഷാഘാതം വരെ ഉണ്ടാകാം. ആന്റിബയോടിക്സ് നൽകിയാണ് ഇപ്പോള്‍ രോ​ഗത്തെ ചികിത്സിക്കുന്നത്. രോഗികൾ സാധാരണയായി ഒരു ആഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കുന്നുണ്ട്. ആയുവേദ ചികിത്സ രോഗത്തിന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

വിശകലനത്തിനായി രോഗികളുടെ രക്ത സാമ്പിളുകൾ ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ചു. 1518-ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ഉണ്ടായ ഡാൻസിങ് പ്ലേഗ് സമാനമാണ് ഡിങ്കാ ഡിങ്കാ രോഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com