ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങി, ഹൃദയത്തെ മറക്കരുത്; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

മറ്റ് സമയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്മസ്, ന്യൂ ഇയര്‍ ആഴ്ചകളില്‍ മദ്യപാനത്തിനും നിയന്ത്രണമുണ്ടാകില്ല.
christmas days
ഹൃദയാരോ​ഗ്യം
Updated on

ഡിസംബറിൽ ക്രിസ്മസ് ആഘോഷത്തോടെ തുടങ്ങുന്ന ആഘോഷങ്ങൾ ജനുവരി വരെ നീളം. ഷോപ്പിങ്ങും യാത്രകളും ഒത്തുകൂടലും എല്ലാം അരങ്ങേറും. വ്യായാമമൊക്കെ മാറ്റിവച്ച് നല്ല കിടിലന്‍ വിഭവങ്ങള്‍ വയറ് നിറയുവോളം ആസ്വദിക്കും. മറ്റ് സമയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്മസ്, ന്യൂ ഇയര്‍ ആഴ്ചകളില്‍ മദ്യപാനത്തിനും നിയന്ത്രണമുണ്ടാകില്ല. ഡിസംബര്‍ 25നും ജനുവരി 1നും ഇടയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹൃദയാഘാതം മൂലം മരിക്കുന്നതെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഭക്ഷണവും മദ്യവും മുന്നില്‍ക്കിട്ടുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള നിങ്ങളുടെ ആത്മബലം പരീക്ഷിക്കുന്ന സമയമാണ് ഈ ദിവസങ്ങള്‍. ദിനചര്യകളെല്ലാം മാറിമറിയുമ്പോള്‍ ആളുകള്‍ മരുന്ന് പോലുള്ള കാര്യങ്ങള്‍ പോലും മറക്കാനിടയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്നു, ഉറക്ക കുറവ് അതുപോലെ വ്യായാമം മുടക്കുന്നു അങ്ങനെ പതിവ് രീതികളെല്ലാം തന്നെ ഈ ദിവസങ്ങളില്‍ തകിടം മറിയും. ശരീരം എന്തെങ്കിലും സൂചനകള്‍ തന്നാലും ആരോഗ്യം പുതുവര്‍ഷം പിറന്നതിന് ശേഷം ശ്രദ്ധിക്കാം എന്ന മട്ടിലായിരിക്കും എല്ലാവരുടെയും ചിന്ത.

ലക്ഷണങ്ങളെ അവഗണിക്കരുത്

അനാരോഗ്യകരമായ ഭക്ഷണരീതിയും പുകവലിയും മദ്യപാനവും ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. നെഞ്ചില്‍ അസ്വസ്ഥത തോന്നുക, ശ്വാസംമുട്ടല്‍, തലകറക്കം, ക്ഷീണം, വിറയല്‍, ഉത്കണ്ഠ, കാഴ്ച്ച മങ്ങല്‍ തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവരും സമ്മര്‍ദം അനുഭവിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഘോഷദിവസങ്ങളിലും ഹൃദയാരോഗ്യം ഉറപ്പുവരുത്താന്‍ ചില കാര്യങ്ങളും അവര്‍ നിര്‍ദേശിക്കുന്നുണ്ട്.

  • ആഘോഷങ്ങള്‍ക്കിടയിലാണെങ്കിലും ശാരീരീക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കണം, ഇതിനായി സമയം കണ്ടെത്തുകയും വേണം.

  • പ്രൊസസ്ഡ് ജ്യൂസും എയറേറ്റഡ് പാനീയങ്ങളും കുറച്ച് വെള്ളം നന്നായി കുടിക്കാന്‍ ശ്രദ്ധിക്കണം.

  • രക്തസമ്മര്‍ദം, ഷൂഗര്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ കൃത്യമായി തുടര്‍ന്നുപോരുക.

  • അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ മെയിന്‍ കോഴ്‌സ് തുടങ്ങുന്നതിന് മുമ്പ് സാലഡ് കഴിക്കുക.

  • ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക.

  • മദ്യപാനവും പുകവലിയും രക്തസമ്മര്‍ദ്ദവും പ്രമേഹവും അനാരോഗ്യകരമായ തലത്തിലേക്ക് ഉയര്‍ത്തുമെന്നതിനാല്‍ ഇവ ഒഴിവാക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com