ഏത് കാലാവസ്ഥയിലും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് ഫ്ലക്സ് സീഡ്സ് (ചണവിത്തുകൾ). ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, മറ്റ് സസ്യ സംയുക്തങ്ങൾ അടങ്ങിയ ഫ്ലാക്സ് വിത്തുകള്‍ സ്മൂത്തിയിലും ഭക്ഷണത്തില്‍ ചേരുവയായുമൊത്ത് ചേര്‍ത്ത് കഴിക്കാം. എന്നാല്‍ ഫ്ലക്സ് വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതു കൊണ്ട് ഇരട്ടിയാണ് ഗുണം.
നാരുകൾ ധാരാളം അടങ്ങിയ ഫ്ലാക്സ് സീഡ്സ് വെള്ളത്തിൽ കുതിർത്തു കഴിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കു പരിഹാരമാകുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യത്തിന് ഇത് ഗുണകരമാണ്.
ശരീരഭാരം
ഫ്ലക്സ് വിത്തുകളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയുന്നു. മാത്രമല്ല, വിശപ്പ് നിയന്ത്രിക്കാനും ഇതേറെ സഹായകരമാണ്. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും കുടവയർ കുറയ്ക്കാനും സഹായിക്കും.
ഹൃദയാരോഗ്യം
കൊളസ്ട്രോളിനെ കുറയ്ക്കാനും രക്തസമ്മർദത്തെ നിയന്ത്രിക്കാനും ഫ്ലക്സ് വിത്തുകള്‍ക്ക് കഴിയും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചണവിത്തുകൾ കുതിർത്തു കഴിക്കുന്നത് നല്ലതാണ്
ചര്‍മസംരക്ഷണം
ചർമത്തിന്‍റെയും മുടിയുടെയും ആരോഗ്യത്തിന് സഹായകമായ ഒമേഗ 3 ഫാറ്റി ആസിഡുകളും മറ്റു ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ് ഫ്ലക്സ് വിത്തുകള്‍. വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ ബി, മറ്റു ആന്റി ഓക്സിഡന്റുകൾ എന്നിവയുള്ളതു കൊണ്ടുതന്നെ മുടിയുടെ സംരക്ഷണത്തിനും ഫ്ലക്സ് വിത്തുകള്‍ കുതിർത്ത് കഴിക്കാവുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക