മേശപ്പുറത്ത് സ്റ്റാപ്ലർ ഇരിക്കുന്നത് കണ്ടാൽ വെറുതെയെങ്കിലും അതെടുത്തൊന്നു പരീക്ഷിക്കാന്‍ തോന്നാറില്ലേ? ആവശ്യത്തിനും അനാവശ്യനും സ്റ്റാപ്ലർ പിന്നുകൾ ഇത്തരത്തിൽ അടിച്ചു കളയുന്നത് ഭൂമിക്ക് എത്രത്തോളം ദോഷകരമാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഭൂമിയുടെ വില്ലനായി പലപ്പോഴും പ്ലാസ്റ്റിക്കിനെ മാത്രമാണ് നമ്മൾ പ്രതിഷ്ഠിക്കാറ്.
ഇത്തരത്തില്‍ വലിച്ചെറിയപ്പെടുന്ന ഒരു സ്റ്റാപ്ലര്‍ പിന്‍ അഴുകാന്‍ വേണ്ടത് ഏകദേശം 50 മുതല്‍ 100 വര്‍ഷമാണ്. ലോഹങ്ങള്‍ കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഇവ മണ്ണിലും വെള്ളത്തിലും കാലങ്ങളായി ജീര്‍ണിക്കാതെ അവശേഷിക്കും. ഈ പിന്നുകള്‍ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ എത്തിപ്പെടുന്നതോടെ വന്യജീവികള്‍ അവ ഭക്ഷിക്കാനും മരണം വരെ സംഭവിക്കാനും കാരണമാകും. ഇത് പരിസ്ഥിതിക്കും ജൈവവൈവിധ്യത്തെയും ബാധിക്കും.
ചെയ്യേണ്ടത്
ഉപയോഗം കുറയ്ക്കുക എന്നതാണ് മലിനീകരണം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗം.
ഉപയോഗശൂന്യമായി ഇത്തരം സ്റ്റാപ്ലര്‍ പിന്നുകള്‍ വലിച്ചെറിയാതെ. ഒരു ബോക്‌സില്‍ സൂക്ഷിക്കാം. തുടര്‍ന്ന് ഇവ റീസൈക്കിള്‍ ചെയ്തെടുക്കാം.
സ്റ്റാപ്ലര്‍ പിന്നിന് പകരം പേപ്പര്‍ ക്ലിപ്പുകള്‍ പോലെ വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിക്കാവുന്നതാണ്.
കൂടാതെ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതും മലിനീകരണം കുറയ്ക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക