

എന്തെങ്കിലുമൊരു രോഗം പിടിമുറുക്കുമ്പോഴാണ് നാട്ടിൽ പുലർച്ചെയും വൈകുന്നേരങ്ങളിലും വഴിയോരങ്ങളിൽ നടത്തക്കാർ കൂടുന്നത്. എന്നാൽ വ്യായാമം ചെയ്യുന്നത് കൗമാരത്തിലെ ശീലമാക്കുന്നത് മധ്യവയസിൽ ഹൃദ്രോഗവും പ്രമേഹം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങൾ വരാതെ തടയുമെന്ന് പുതിയ പഠനം.
ഫിന്‍ലന്‍ഡിലെ ഇവാസ്‌കില സര്‍വകലാശാലയിലെ ഗവേഷകര്‍ 45 വർഷം എടുത്തു നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. കൗമാരക്കാലത്തിലെ കുറഞ്ഞ കാര്‍ഡിയോറെസ്‌പിറേറ്ററി ഫിറ്റ്‌നസ് 57-64 വയസിലെ ഉയര്‍ന്ന ഹൃദ്രോഗ, ചയാപചയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.
45 വർഷം നീണ്ടു നിന്ന പഠനത്തിന് 12നും 19നുമിടയിൽ പ്രായമായവരെയാണ് തെരഞ്ഞെടുത്തത്. ഇവരുടെ അരക്കെട്ടിന്റെ വ്യാപ്‌തി 37-44, 57-64 പ്രായവിഭാഗങ്ങളിലും അളന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കാര്‍ഡിയോമെറ്റബോളിക് സ്‌കോര്‍ നിര്‍ണയിച്ചത്. സുഗറും പ്രഷറും കൊളസ്ട്രോളും എല്ലാം കൂടി അടിച്ചു കയറുമ്പോൾ ഡോക്ടറുടെ നിർബന്ധത്തിന് നാല് ചുറ്റ് നടത്തം പോരെന്ന് സാരം. അതിനാൽ സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ വ്യായാമത്തിനും കായിക ഇനങ്ങള്‍ക്കുമായി പ്രോത്സാഹിപ്പിക്കണമെന്ന് പഠനം ചൂണ്ടികാണിക്കുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates