ജിമ്മിൽ പോയാലും ഇല്ലെങ്കിലും പ്രോട്ടീൻ മസ്റ്റ്; പ്രായവും ശരീരഭാരവും അനുസരിച്ച് ക്രമീകരിക്കാം

പ്രായം, ലിംഗഭേദം, ശാരീരിക പ്രവര്‍ത്തനങ്ങൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ശരീരത്തിൽ എത്രട്ടോളം പ്രോട്ടീന്‍ ആവശ്യമാണെന്ന് തീരുമാനിക്കുന്നത്
Protein level
പ്രായവും ശരീരഭാരവും അനുസരിച്ച് പ്രോട്ടീന്‍ അളവു ക്രമീകരിക്കാം
Updated on

ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്തേണ്ടതിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും പേശികളുടെ ബലത്തിനും ശരീരത്തില്‍ പ്രോട്ടീന്‍ കൂടിയേ തീരൂ. എന്നാൽ പ്രോട്ടീന്റെ അളവു കൂടിയാൽ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുക, തുടങ്ങി നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതുകൊണ്ട് പ്രോട്ടീന്റെ അളവു കൃത്യമായി ശരീരത്തിൽ നിലനിർത്തേണ്ടത് പ്രധാനമാണ്. പ്രായം, ലിംഗഭേദം, ശാരീരിക പ്രവര്‍ത്തനങ്ങൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ശരീരത്തിൽ എത്രട്ടോളം പ്രോട്ടീന്‍ ആവശ്യമാണെന്ന് തീരുമാനിക്കുന്നത്.

മുതിർന്ന ഒരാൾക്ക് ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 0.8 ഗ്രാം പ്രോട്ടീൻ ആണ് ഡയറ്ററി അലവൻസ് ശുപാർശ ചെയ്യുന്നത്. ഒന്ന് മുതല്‍ മൂന്ന് വരെ പ്രായമായ കുട്ടികള്‍ക്ക് ദിവസവും 13 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. കൗമാരക്കാരായ പെണ്‍കുട്ടികൾക്ക് 46 ഗ്രാമും ആണ്‍കുട്ടികൾക്ക് 52 ഗ്രാം പ്രോട്ടീനുമാണ് ദിവസവും നൽകേണ്ടതെന്നും ന്യൂട്രീഷന്‍ വിദഗ്ധ ഡോ. പ്രീതി കോര്‍ഗോണ്‍കര്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതനുസരിച്ചും പ്രോട്ടീന്‍ അകത്തേക്ക് എടുക്കേണ്ട അളവില്‍ വ്യത്യാസം വരും. കായിക രം​ഗത്തുള്ളവർ തങ്ങളുടെ ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 1.2 മുതല്‍ 2.0 ഗ്രാം വരെ പ്രോട്ടീൻ സ്വീകരിക്കേണ്ടതുണ്ട്. ഗര്‍ഭിണികള്‍, കുട്ടിയുടെ വളര്‍ച്ച അനുസരിച്ച് 25 ഗ്രാം അധിക പ്രോട്ടീന്‍ കഴിക്കണമെന്നും ന്യൂട്രീഷൻ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

Protein level
'എന്നും പരിസ്ഥിതി ദിനം'; ഭൂമിയെ വീണ്ടെടുക്കാം, ചെറിയ കാൽവെപ്പുകളിലൂടെ വലിയ മാറ്റങ്ങൾ

പ്രോട്ടീൻ കഴിക്കാൻ നല്ല സമയം

മാംസം, മീന്‍, മുട്ട, പാല്‍, ബീന്‍സ്, നട്‌സ്, വിത്തുകള്‍ എന്നിവയിലെല്ലാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പേശികളുടെ കരുത്തിനും വളർച്ചയ്ക്കും വ്യായാമം ചെയ്ത ശേഷം 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ പ്രോട്ടീൻ കഴിക്കുന്നത് ആരോ​ഗ്യകരമാണ്. കായകരം​ഗത്തുള്ളവർക്കും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഈ രീതി ​ഗുണം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com