കുട്ടികളിലെ ബ്രെയിൻ ട്യൂമർ: മുന്നറിയിപ്പുകൾ കണ്ടില്ലെന്ന് നടക്കരുത്

തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങൾ
Brain tumor in children
കുട്ടികളിലെ ബ്രെയിൻ ട്യൂമർ ലക്ഷണങ്ങള്‍

സ്തിഷ്കത്തെ ഏറ്റവും ദുർബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിൻ ട്യൂമർ. തലച്ചോറിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുക മുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വരെ ബുദ്ധിമുട്ടിലാക്കുന്ന നാ‍ഡീ സംബന്ധമായ പ്രശ്നങ്ങൾക്കും വൈകല്യങ്ങൾക്കും ഇത് കാരണമാകും. കുട്ടികളിൽ പ്രത്യക്ഷപ്പെടുന്ന ബ്രെയിൻ ട്യൂമർ തിരിച്ചറിയാൻ ശരീരം നൽകുന്ന സൂചനകൾ മാതാപിതാക്കൾ കണ്ടെല്ലെന്ന് നടക്കരുത്. വേ​ഗത്തിലുള്ള രോ​ഗ നിർണയം കുട്ടികളുടെ ആരോ​ഗ്യം വീണ്ടെടുക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ബ്രെയിൻ ട്യൂമർ. ഇത് അപകടകരമായത് (അര്‍ബുദത്തിന് കാരണമാകുന്നത് ) അപകടമില്ലാത്തത് ( അർബുദത്തിന് കാരണമാകാത്തത്, വളർച്ചാനിരക്ക് കുറഞ്ഞത്) എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. രാവിലെയുള്ള അവസഹിയമായ തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങൾ. ചികിത്സിച്ചില്ലെങ്കിൽ ബ്രെയിൻ ട്യൂമര്‍ ജീവൻ നഷ്ടപ്പെടുന്ന ഘട്ടത്തിലേക്ക് നയിച്ചേക്കാം.

detect brain tumors in children early

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടികളിൽ ബ്രെയിൻ ട്യൂമർ ലക്ഷണങ്ങൾ

ഓക്കാനം, ഛര്‍ദ്ദി: ഇത് പലപ്പോഴും ഇന്‍ഫ്ലുവന്‍സ പോലുള്ളതിന്റെ ലക്ഷണങ്ങളാണെങ്കിലും സ്ഥിരമായ തലവേദനയ്‌ക്കൊപ്പം ഉണ്ടാകുന്നത് മസ്തിഷ്‌ക ട്യൂമറുമായി ബന്ധപ്പെട്ടതാണ്.

സ്ഥിരമായ തലവേദന: രാവിലെ വഷളാകുകയും വിട്ടുമാറാതെ നില്‍ക്കുന്നതുമായ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം. ഇത് ചിലപ്പോള്‍ ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ടതാണ്.

warning signs brain tumor
Brain tumor in children
'മയക്കു മരുന്നിനോട് 'നോ' പറയാം, ജീവിതം ലഹരിയാക്കാം'; ഇന്ന് ലോക ലഹരി വിരുദ്ധ ദിനം, ചരിത്രവും പ്രാധാന്യവും

ബാലന്‍സ് പ്രശ്‌നങ്ങള്‍: ബ്രെയിന്‍ സ്റ്റബ്ബിനോട് ചേര്‍ന്ന് ട്യൂമര്‍ പ്രത്യക്ഷപ്പെടുന്നത് ശരീരത്തിന്റെ ബാലന്‍സ് മെക്കാനിസത്തെ താറുമാറാക്കാം. ഇത് കുട്ടികളില്‍ ഏകോപന ബുദ്ധിമുട്ടുകൾക്കും അസന്തുലിതാവസ്ഥയ്ക്കും ഇടയാക്കും

പെരുമാറ്റത്തില്‍ മാറ്റം: ഇടയ്ക്കിടെ മൂഡ് മാറുന്നത്, എല്ലാത്തില്‍ നിന്നും ഉള്‍വലിയുക, ആക്രമണ സ്വഭാവം തുടങ്ങിയ കുട്ടികളിലെ പ്രകടമായ മാറ്റങ്ങളും ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങളാകാറുണ്ട്.

അപസ്മാരം: തലച്ചോറിന്റെ ഉപരിഭാഗത്തില്‍ ട്യൂമര്‍ പ്രത്യക്ഷപ്പെടുന്ന കുട്ടികളില്‍ അപസ്മാരം ട്രിഗര്‍ ചെയ്യാന്‍ സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com