'പുകവലി ആരോഗ്യത്തിന് ഹാനികരം'; ഓരോ വര്‍ഷവും ലോകത്ത് വലിച്ചു മരിക്കുന്നത് 80 ലക്ഷം ആളുകള്‍, ഇതില്‍ 10 ലക്ഷം ഇന്ത്യക്കാര്‍

കാന്‍സറിന് വരെ കാരണമാകുന്ന ഏഴായിരത്തോളം രാസപദാര്‍ഥങ്ങള്‍ പുകയിലുണ്ട്
പുകവലി ആരോഗ്യത്തിന് ഹാനികരം
പുകവലി ആരോഗ്യത്തിന് ഹാനികരം

ന്ന് ലോക പുകയില വിരുദ്ധ ദിനം. ലോകത്ത് ഏതാണ്ട് 80 ലക്ഷം ആളുകളുടെ ജീവന്‍ പുകയില കവരുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അതില്‍ പത്ത് ലക്ഷം ആളുകള്‍ ഇന്ത്യക്കാരാണ്. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് സിഗരറ്റ് പാക്കറ്റിന് പുറത്ത് വ്യക്തമായി എഴുതിയിട്ടുണ്ടെങ്കിലും പുകവലിക്കാരുടെ കണ്ണില്‍ അത് പിടിക്കില്ല.

കാന്‍സറിന് വരെ കാരണമാകുന്ന ഏഴായിരത്തോളം രാസപദാര്‍ഥങ്ങള്‍ ഇത്തരത്തില്‍ വലിച്ചുകയറ്റുന്ന പുകയിലുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് പുകവലി കാരണമായേക്കാം എന്ന് വ്യക്തമായി അറിയാമെങ്കിലും വലി നിര്‍ത്താന്‍ ആളുകള്‍ കൂട്ടാക്കില്ല.

പുകവലിക്കുന്നവരെ മാത്രമല്ല പുകവലിക്കുന്നവരുടെ സമീപം നില്‍ക്കുന്നവരുടെ ആരോഗ്യവും പുലയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ തകരാറിലാക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുകലവലി ഒഴിവാക്കാന്‍ സിമ്പിള്‍ ടിപ്സ്

പുകവലി ആരോഗ്യത്തിന് ഹാനികരം
നാണിച്ചിരിക്കാതെ, നാണക്കേടിൽ നിന്ന് പുറത്തു വരൂ!
  • പുകവലി ഉപേക്ഷിക്കാന്‍ കൃത്യമായ ഒരു കാരണം കണ്ടെത്തണം; ഒഴിച്ചുകൂടാനാവാത്ത വിധം പലരുടെയും ശീലത്തിന്‍റെ ഭാഗമാണ് പുകവലി. അതില്‍ നിന്നും ഒഴിവാകണമെങ്കില്‍ നിങ്ങളെ പിടിച്ചു നിര്‍ത്തുന്ന ഒരു കാരണം കണ്ടെത്തണം. അത് ഒരുപക്ഷേ നിങ്ങളുടെ കുടുംബമാകാം, പഠനമാകാം.

  • പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കുക; ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ഇല്ലെങ്കില്‍ എന്തെങ്കിലും സമ്മര്‍ദ്ദം തോന്നിയാല്‍ ചുണ്ടില്‍ ഒരു സിഗരറ്റ് കത്തിച്ചുവെക്കണം. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ മാറി ചിന്തിക്കാന്‍ തയ്യാറാകണം. പുകവലിക്കാന്‍ തോന്നുമ്പോള്‍ മിഠായി എല്ലെങ്കില്‍ ചൂയിങ് ഗം ഉപയോഗിക്കാം.

  • വ്യായാമം പതിവാക്കാം; സ്‌പോര്‍ട്ട്സ് യോഗ, നടത്തം പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക.

  • ഇത് അവസാനത്തേത്; നിര്‍ത്തുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി പുകവലിച്ചേക്കാം എന്ന് കരുതി വീണ്ടും വലിക്കരുത്. അത് നിങ്ങളെ വീണ്ടും വീണ്ടും പുകവലിക്കാന്‍ പ്രേരിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com