ഉറക്കമില്ലായ്മ മുതൽ ഹോർമോൺ വ്യതിയാനം വരെ; മുഖത്ത് ഓരോ ഭാ​ഗത്തും കുരു വരാൻ പല കാരണങ്ങൾ

ജീവിത ശൈലിയിലെ മാറ്റാമാണ് മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടാനുള്ള പ്രധാന കാരണമായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്
pimple treatment
മുഖത്ത് ഓരോ ഭാ​ഗത്തും കുരു വരാൻ പല കാരണങ്ങൾ

മുഖത്തെ കുരുക്കൾ മാറാൻ പുറമെ ചികിത്സിച്ചിട്ട് കാര്യമില്ല. മുഖത്തെ പല ഭാ​ഗങ്ങളിലായി പ്രത്യക്ഷപ്പെടുന്ന കുരുക്കൾക്ക് പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം. ജീവിത ശൈലിയിലെ മാറ്റാമാണ് മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടാനുള്ള പ്രധാന കാരണമായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. അത് ഉറക്കമില്ലായ്മ മുതൽ ഹോർമോൺ വ്യതിയാനം വരെയാകാം.

മുഖത്ത് ഓരോ ഭാ​ഗത്ത് വരുന്ന കുരുക്കൾക്കും ഓരോ കാരണങ്ങൾ ഉണ്ട്

നെറ്റി

ദഹനക്കേട്, നിര്‍ജ്ജലീകരണം, മാനസിക സമ്മര്‍ദ്ദം എന്നിവ കാരണം നെറ്റിയില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടാം. മുടിക്ക് വേണ്ടി ഉപയോ​ഗിക്കുന്ന ചില ഉൽപ്പന്നങ്ങളും നെറ്റിയിലെ കുരുക്കൾക്ക് കാരണമാകാറുണ്ട്.

കവിള്‍

കവിളിൽ കൂടുതലും കുരുക്കൾ വരാൻ കാരണം അണുബാധയാകും. നിരന്തരം കൈകൾ തൊടുന്ന ഭാ​ഗം, ഫോൺ സ്ക്രീൻ കവിളിൽ ചേർത്തു പിടിക്കുന്നത്, അന്തരീക്ഷ മലിനീകരണവുമൊക്കെ പെട്ടെന്ന് ബാക്ടീരിയ ഉണ്ടാകാൻ കാരണമാകുന്നു ഇവ ചർമ്മത്തിൽ അസ്വസ്ഥയുണ്ടാക്കുകയും കുരുക്കൾ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.

reason behind pimples

താടി, കഴുത്ത്

സ്ത്രീകളിൽ ആര്‍ത്തവ സമയത്തും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും താടിയിൽ കുരുക്കള്‍ പ്രത്യക്ഷപ്പെടാം. ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും ഇറുകിയ വസ്ത്രം ധരിക്കുമ്പോഴും താടിയിൽ കുരുക്കൾ ഉണ്ടാകാം. കഴുത്തില്‍ കുരുക്കള്‍ വരുന്നതും ഹോര്‍മോണ്‍ പ്രശ്‌നങ്ങളെ തുടര്‍ന്നാകാം.

മൂക്ക്

മൂക്കില്‍ കുരു വരുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെയോ കരള്‍ രോഗങ്ങളുടെയോ ലക്ഷണമാകാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

different kinds of pimple

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ പഞ്ചസാരയുടെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമാകും. ഉയര്‍ന്ന അളവില്‍ മധുരം കഴിക്കുന്നത് രക്തത്തില്‍ ഇന്‍സുലിന്റെ അളവ് കൂടാന്‍ കാരണമാകും. ഇത് ചര്‍മ്മത്തില്‍ വീക്കവും എണ്ണമയവും കൂട്ടുന്നു. ഇത് കുരുക്കല്‍ പ്രത്യക്ഷപ്പെടാന്‍ കാരണമാകുന്നു. ഹോര്‍മോണ്‍ അളവു കൂടുതലുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നതും മുഖത്ത് കുരുവരാന്‍ കാരണമാകും.

pimple treatment
ലൈംഗിക രോഗികൾ കൂടി, പ്രതിവര്‍ഷം മരിക്കുന്നത് 25 ലക്ഷത്തിലധികം ആളുകള്‍; ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്

സിങ്ക്, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മസംരക്ഷണത്തിന് ഗുണം ചെയ്യും. സിങ്കില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ സെബം ഉല്‍പാദനം നിയന്ത്രിക്കാനും സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി- മികച്ച ആന്റി-ഓക്‌സിഡന്റ് ആണ്. ഇത് ചര്‍മ്മത്തെ ഓക്‌സിഡേറ്റീവ് സ്ട്രസ്സില്‍ നിന്നും സംരക്ഷിക്കും. കൂടാതെ, നന്നായി വെള്ള കുടിക്കുന്നതും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതും നിങ്ങളുടെ ചര്‍മ്മത്തെ സംക്ഷിക്കാന്‍ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com