'അന്ന് ആരും ചേര്‍ത്തു പിടിച്ചില്ല', കുട്ടിക്കാലത്ത് നേരിടുന്ന അവഗണന ഗുരുതര മാനസിക-ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കും; പഠനം

കുട്ടിക്കാലത്തെ അവഗണന വളരുമ്പോൾ ​ഗുരുതര രോ​ഗാവസ്ഥ പ്രശാനങ്ങൾ ഉണ്ടാക്കാം.
childhood trauma
കുട്ടിക്കാലത്തെ അവഗണന മാനസിക-ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കും
Published on
Updated on

ദുരുപയോ​ഗം നേരിടുന്നത് മാത്രമല്ല, കുട്ടിക്കാലത്തെ അഗാധമായ അ​വ​ഗണനയും പിന്നീടുള്ള ജീവിതത്തിൽ ട്രോമ സൃഷ്ടിക്കുമെന്ന് പഠനം. മാനസികമായും വൈകാരികയും ആരുടെയും പിന്തുണയോ പ്രോത്സാഹനമോ ഇല്ലാതെ വളരുന്ന കുട്ടികളിൽ ട്രോമ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് ടൊറൻ്റോ സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. കുട്ടിക്കാലത്തെ അവഗണന വളരുമ്പോൾ ​ഗുരുതര രോ​ഗാവസ്ഥ പ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഇങ്ങനെ വരുന്ന കുട്ടിക്കളിൽ പിന്നീട് സ്‌ട്രോക്ക്, ആസ്ത്മ, സിഒപിഡി തുടങ്ങിയ ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായി ഗവേഷകർ വെളിപ്പെടുത്തി. കൂടാതെ ശ്രവണ വൈകല്യം, കാഴ്ച വൈകല്യം, വൈജ്ഞാനിക വൈകല്യം തുടങ്ങിയവും ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് അവരുടെ മാനസികാരോ​ഗ്യത്തെ വഷളാക്കുകയും വിഷാദത്തിലേക്ക് വീണുപോകാനും കാരണമായേക്കുമെന്നും ചൈൽഡ് അബ്യൂസ് ആൻഡ് നെഗ്‌ലെക്റ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കുട്ടിക്കാലത്തെ അവ​ഗണനയും ആരോ​ഗ്യ പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിന് പ്രായപൂർത്തിയായമ്പോഴുള്ള സാമൂഹിക സാമ്പത്തിക നില, കുട്ടിക്കാലത്ത് പിന്തുണ നൽകുന്ന മുതിർന്ന വ്യക്തിയുടെ സാന്നിധ്യം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി പഠനം ചുരുക്കി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരും പഠനം നിർത്താത്തവരുമായ ആളുകൾക്ക് ഈ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

മെച്ചപ്പെട്ട വിദ്യാഭ്യാസത്തോടെ, അവർക്ക് ജോലിയും സാമ്പത്തിക സ്ഥിരതയും ലഭിക്കുന്നു. അതുപോലെ ശക്തമായി പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളുടെ സാന്നിധ്യം കുട്ടികളുടെ മാനസിക വിഷമങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com