പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ വാഴപ്പഴം ഒരു ഇൻസ്റ്റന്റ് എനർജി ബൂസ്റ്റർ ആണ്. ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുമൊക്കെ വാഴപ്പഴം നല്ലതാണ്. ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ടെങ്കിലും വാഴപ്പഴത്തെ ചുറ്റിപ്പറ്റി ചില മിത്തുകളും നിലനിൽക്കുന്നുണ്ട്. വാഴപ്പഴം പനിയും ജലദോഷവും ഉണ്ടാക്കുമെന്നതാണ് ഇതിൽ പ്രധാനം.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ധാരാളം പഴങ്ങൾ കഴിക്കണമെന്ന് ഡോക്ടർമാർ ഉപദേശിക്കാറുണ്ട്. എന്നാൽ ഈ കൂട്ടത്തില്‍ വാഴപ്പഴത്തെ അടുപ്പിക്കാൻ പലർക്കും പേടിയാണ്. വാഴപ്പഴം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ പനിയും ജലദോഷവും ഉള്ള സമയത്ത് വാഴപ്പഴം കഴിക്കുന്നത് കഫം കൂടാൻ കാരണമാകും. ഇതിന് വാഴപ്പഴത്തെ രോഗകാരണമാക്കുന്ന രീതി ശരിയല്ലെന്നാണ് പോഷകവിദഗ്ധയായ അമിത ഗാദ്രെ പറയുന്നത്.
വൈറസ് മൂലമാണ് പനിയും ജലദോഷവും ഉണ്ടാകുന്നത്. നിങ്ങള്‍ക്ക് ജലദോഷം ഉള്ളപ്പോള്‍ പഴം കഴിക്കുന്നത് കഫം കൂടാന്‍ കാരണമായേക്കാം. എന്നാല്‍ രോഗകാരി പഴമല്ലെന്നും അമിത ഇൻസ്റ്റഗ്രാമിൻ പങ്കുവെച്ച വിഡിയോയിൽ വിശദീകരിക്കുന്നു. ജലദോഷമുള്ളപ്പോൾ വെളുത്തുള്ളി, തുളസി, മഞ്ഞള്‍, ബദാം, നെല്ലിക്ക, നാരങ്ങ, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് നല്ലതാണ് ഇവ ശരീരത്തെ ചൂടാക്കി നിര്‍ത്താന്‍ സഹായിക്കുമെന്നും അമിത പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക