ദിവസവും മണിക്കൂറുകളോളമാണ് നമ്മൾ കംപ്യൂട്ടറിന്റെയും സ്മാർട്ട് ഫോണുകളുടെയും മുന്നിൽ ചെലവഴിക്കുന്നത്. ഇതിനിടെ നമ്മുടെ ഇരിപ്പിന്റെ രീതി എങ്ങനെയാണെന്ന് പലരും ശ്രദ്ധിക്കാറില്ല. നടു വളച്ച് കഴുത്തൊടിഞ്ഞു ഇത്തരത്തിൽ മണിക്കൂറുകളോളം ഇരിക്കുന്നതിന്‍റെയും കിടക്കുന്നതിന്‍റെ ഫലമായി ആരോഗ്യത്തിന് നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കാം.
അടുത്തിടെ അമേരിക്കന്‍ സംരംഭകനായ ബ്രയാന്‍ ജോണ്‍സണ്‍ തന്റെ എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റ് ചർച്ചയായിരുന്നു. തന്റെ മോശം പോസ്ചർ തലച്ചോറിനെ പതിയെ കൊന്നുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. എംആർഐ സ്കാനിലൂടെയാണ് ഇതിന്റെ അപകട സാധ്യതയെ കുറിച്ച് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മോശം പോസ്ചർ കാരണം തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെട്ടിരുന്നതായി കണ്ടെത്തി. തുടർന്ന് വ്യായാമങ്ങളും പരിശീലനങ്ങളും ചെയ്ത് ഇപ്പോൾ അവസ്ഥ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ബ്രയാലിന്‍റെ ഈ വാദം ആരോഗ്യ വിദഗ്ധർ തള്ളുന്നുണ്ട്. മോശം പോസ്ചർ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെങ്കിലും തലച്ചോറുമായി നേരിട്ട് ബന്ധമുള്ളതായി ഇതുവരെ പഠനങ്ങൾ തെളിയിട്ടില്ലെന്ന് മുംബൈയിലെ വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റും ഇൻ്റർവെൻഷണൽ ന്യൂറോളജിസ്റ്റും ആയ ഡോ. പവൻ പൈ വ്യക്തമാക്കി. മോശം പോസ്ചര്‍ കഴുത്തിലെ പേശികളില്‍ ആയാസം ഉണ്ടാക്കാം. ഇത് കഴുത്ത് വേദന, തലവേദന, കഴുത്ത് ചലിപ്പിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാക്കാം. എന്നാല്‍ ഇതിന് തലച്ചോറുമായി നേരിട്ട് ബന്ധമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മോശം പോസചർ കാരണം ഉണ്ടാകാവുന്ന മറ്റ് പ്രശ്നങ്ങൾ
അനിയന്ത്രിതം; ചിരിക്കുകയോ ചുമയ്ക്കുകയോ ചെയ്യുന്നതിനിടെ നിയന്ത്രണമില്ലാതെ അല്‍പം മൂത്രം പോകുന്ന അവസ്ഥയുണ്ടായിട്ടുണ്ടോ? മോശം പോസ്ചര്‍ അടിവയറ്റിലെ മർദം വർധിപ്പിക്കുകയും ഇത് മൂത്രസഞ്ചിയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.
നെഞ്ചെരിച്ചിൽ; ഭക്ഷണത്തിനു ശേഷം കുഴഞ്ഞുകിടക്കുന്നത് അടിവയറ്റിൽ സമ്മർദം ചെലുത്തുന്നു, ഇത് ആമാശയത്തിലെ ആസിഡ് തെറ്റായ ദിശയിലേക്ക് നയിക്കും.
മലബന്ധം; ടോയ്‌ലറ്റില്‍ ഇരിക്കുമ്പോഴുള്ള മോശം പോസ്ചര്‍ മലബന്ധം വര്‍ധിപ്പിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക