30 മിനിറ്റ് തീവ്ര വ്യായാമം, ബ്രെയിൻ പവർ കൂട്ടാൻ ബെസ്റ്റാണെന്ന് പഠനം

ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിങ് പോലുള്ള വ്യായാമത്തിന് കുറഞ്ഞ സമയത്തില്‍ തീവ്രമായ ഉയര്‍ന്ന എനര്‍ജി ആവശ്യമാണ്.
workout
ബ്രെയിൻ പവർ കൂടാൻ 30 മിനിറ്റ് വ്യായാമം
Published on
Updated on

വ്യായാമം ചെയ്യുന്നത് ശാരീരികമായി മാത്രമല്ല, മാനസികമായും ഉന്മേഷം നൽകും. അതിനായി രണ്ടും മൂന്നും മണിക്കൂർ ജിമ്മിലോ അല്ലാതെയോ വർക്കൗട്ട് ചെയ്ത് വിയർപ്പൊലിപ്പിക്കേണ്ട. 30 മിനിറ്റ് തീവ്ര വ്യായാമം ചെയ്യുന്നത് ബ്രെയിൻ പവർ കൂട്ടുമെന്ന് കമ്മ്യൂണിക്കേഷന്‍ ഓഫ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിങ് അല്ലെങ്കില്‍ സൈക്ലിങ് പോലുള്ള ഹ്രസ്വവും തീവ്രവുമായ വര്‍ക്കൗട്ടുകള്‍ മിതമായ വേ​ഗത്തിലും നീണ്ടു നിൽക്കുന്നതുമായ വ്യായാമത്തെക്കാൾ വൈജ്ഞാനിക ശേഷി മെച്ചപ്പെടുത്തുന്നതായി കാലിഫോണിയ സർവകലാശാല ​ഗവേഷകർ നടത്തിയ അവലോക പഠനത്തിൽ കണ്ടെത്തി.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ നടത്തിയ വ്യായാമവും വൈജ്ഞാനിക ശേഷിയും തമ്മില്‍ ബന്ധിപ്പിക്കുന്ന പഠനങ്ങള്‍ ഗവേഷകര്‍ വിലയിരുത്തി. ഹൈ-ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയിനിങ് പോലുള്ള വ്യായാമത്തിന് കുറഞ്ഞ സമയത്തില്‍ തീവ്രമായ ഉയര്‍ന്ന എനര്‍ജി ആവശ്യമാണ്. വ്യായാമമുറയ്ക്കിടയിലെ ഇടവേളകളെ ഗവേഷകര്‍ സ്പ്രിന്റ് എന്നാണ് വിശേഷിപ്പിച്ചത്.

ദൈര്‍ഘ്യം കുറഞ്ഞതും തീവ്രവുമായ വ്യായാമം ശാരീരിക ശക്തിയും മാനസിക ശ്രദ്ധയും മെച്ചപ്പെടുന്നതായി പഠനത്തില്‍ വ്യക്തമാക്കുന്നു. വ്യായാമ ശേഷം മാനസികമായ ഉന്മേഷം കൂടുന്നതും ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു. മസ്തിഷ്ക ശക്തിയിൽ ദൈര്‍ഘ്യം കുറഞ്ഞ വ്യായാമത്തിന്‍റെ സ്വാധീനം പരിശോധിക്കുന്ന ആദ്യ പഠനങ്ങളിൽ ഒന്നാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com