
ഭക്ഷണം കഴിച്ച ശേഷം അൽപം നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ല ശീലമാണ്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ നടത്തം ശീലിക്കുന്നത് പല രോഗാവസ്ഥയും വരുന്നത് തടയാൻ സഹായിക്കും.
ഭക്ഷണം കഴിച്ച് ശേഷമുള്ള മിതമായ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് നിങ്ങൾ ഒരു പ്രമേഹ രോഗയാണെങ്കിൽ ഈ ശീലം വളരെ ഗുണം ചെയ്യും.
യുവാക്കൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് വർധിച്ചുവരികയാണ്. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശരീരത്തിലെ രക്തചംക്രമണം ക്രമമായി നടക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിന് ശേഷം നടക്കുമ്പോൾ ചീത്ത കൊളസ്ട്രോൾ ഉയരുന്നത് തടയുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു.
ഭക്ഷണം കഴിച്ച ശേഷം നടക്കുന്നത് ശരീരത്തിന്റെ സമ്മർദം കുറയ്ക്കാൻ സഹായിക്കും. ഇത് ഉറക്കം മെച്ചപ്പെടുത്തും.
നടക്കുന്നത് ശരീരത്തിൽ എൻഡോർഫിൻസ് എന്ന ഹോർമോൺ പുറപ്പെടുവിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സമ്മർദം കുറയ്ക്കാൻ സഹായിക്കും.
ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുക ശീലം ആരോഗ്യത്തിന് ദോഷമാണ്. ഇത് ഭക്ഷണം ശരിയായി ദഹിക്കാതെ മലബന്ധം, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ ഭക്ഷണം കഴിച്ച ശേഷം നടക്കേണ്ടത് അത്യാവശ്യമാണ്. നടക്കുമ്പോൾ ദഹനവ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates