ഇന്ത്യയില്‍ ഭൂരിഭാഗം ആളുകളും നേരിടുന്ന വലിയ ആരോഗ്യ വെല്ലുവിളിയാണ് പ്രമേഹം. ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാതെ വരികയോ ഇൻസുലിൻ കാര്യക്ഷമമായി ഉപയോഗിക്കുന്നത് പരാജയപ്പെടുമ്പോഴോ ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നത്. വഷളാകുന്നതിന് മുന്‍പ് പ്രമേഹത്തെ നേരത്തെ തിരിച്ചറിയാം. ചര്‍മം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കരുത്.
ചര്‍മത്തിന് പുറമെ ഉണ്ടാകുന്ന ചെറിയ വളര്‍ച്ചയാണ് പാലുണ്ണി. നിരുപദ്രവകാരിയാണെന്ന് നമ്മള്‍ ചിന്തിക്കുമെങ്കിലും ഇവ അമിതമായി ഉണ്ടാകുന്നത് സൂക്ഷിക്കണം. പ്രമേഹ ഉണ്ടാവാനുള്ള സാധ്യതയുടെ സൂചനയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
കക്ഷത്തിലും കഴുത്തിലും ഞരമ്പുകളിലും ഉണ്ടാകുന്ന വെല്‍വെറ്റി ഡാര്‍ക്ക് പിഗ്മെന്റെഷനാണിത്. ഇത് നിങ്ങളുടെ ശരീരം ഇന്‍സുലിന്‍ പ്രതിരോധം വികസിപ്പിക്കാനുള്ള പ്രവണതയുണ്ടെന്ന് സൂചിപ്പിക്കുന്നു.
ശരീരത്തില്‍ മുറിവോ പോറലോ ഉണ്ടായാന്‍ ഉണങ്ങാന്‍ വൈകാറുണ്ടോ? എങ്കില്‍ തീര്‍ച്ചയായും പ്രമേഹ പരിശോധന നടത്തണം. പ്രമേഹ സാധ്യത കൂടുതലാണെന്ന സൂചനയാണിത്.
ഇരട്ടതാടി മുഖ സൗന്ദര്യത്തിന് കോട്ടംതട്ടിക്കുമെന്നതില്‍ ഉപരി പ്രമേഹം വരാനുള്ള സാധ്യത മുന്‍കൂട്ടി സൂചിപ്പിക്കുന്നതിന്‍റെ ഭാഗം കൂടിയാണ്. നിങ്ങളുടെ ശരീരം പഞ്ചസാര മോശമായി മെറ്റബോളിസ് ചെയ്യുന്നു എന്നാണ് ഇതിനര്‍ഥം.
മറ്റൊരു പ്രധാന ലക്ഷണം നിങ്ങളുടെ കഴുത്ത് മെലിയുന്നതാണ്. ഇൻസുലിൻ പ്രതിരോധം വികസിപ്പിച്ചേക്കാം എന്നതിൻ്റെ സൂചനയാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക