ഭക്ഷണത്തിലൂടെ മാത്രമാണ് പോഷകങ്ങള്‍ ശരീരത്തില്‍ എത്തുക എന്നാണ് നമ്മുടെ ധാരണ. എന്നാല്‍ പ്രകൃതിയില്‍ നിന്നുള്ള ശുദ്ധമായ വായുവിലൂടെയും മനുഷ്യർക്ക് പോഷകങ്ങളെ ആഗിരണം ചെയ്യാനാകുമെന്ന് അഡ്വാന്‍സ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
ഓക്‌സിജന്‍ അതിനൊരു ഉദാഹരണമാണ്. സങ്കേതികമായി ഒരു പോഷകമാണെങ്കിലും ഭക്ഷണത്തിലൂടെ ലഭ്യമാകാത്തതിനാല്‍ ഓക്സിജനെ അത്തരത്തില്‍ വിലയിരുത്താറില്ല. ശ്വസിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന പോഷകങ്ങളെ എയറോന്യൂട്രിയന്റുകള്‍ എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. നമ്മള്‍ എടുക്കുന്ന ഓരോ ശ്വസത്തിലും ചെറിയ അളവില്‍ അയഡിന്‍, സിങ്ക്, മാംഗനീസ് തുടങ്ങിയ പോഷകങ്ങളഉം അടങ്ങിയിട്ടുണ്ട്.
ഇതുവരെ നടന്ന എല്ലാ ഗവേഷണങ്ങളും വായുവില്‍ അടങ്ങിയ മലിനീകരണത്തെ കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. ഭക്ഷണത്തിനൊപ്പം ശുദ്ധമായ വായുവില്‍ അടങ്ങിയ പോഷകങ്ങളും ശരീരത്തിന് ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. ഒരു ദിവസം ഏതാണ്ട് 9,000 ലിറ്റര്‍ വായു നമ്മള്‍ ശ്വസിക്കുന്നു. വളരെ ചെറിയ സാന്ദ്രതയില്‍ പോലും വായുവിന്റെ ഘടകങ്ങളോടുള്ള നമ്മുടെ സമ്പര്‍ക്കം കാലക്രമേണ വര്‍ധിച്ചു വരുന്നുണ്ട്.
നൂറ്റാണ്ടുകളായി വ്യത്യസ്ത സംസ്‌കാരങ്ങള്‍ പ്രകൃതിയെയും ശുദ്ധവായുവിനെയും ആരോഗ്യകരമാണെന്ന് വിലയിരുത്തിയിരുന്നു. എയറോ ന്യൂട്രിയന്റുകളെ കുറിച്ചുള്ള പഠനം ഇതിന് അടിവരയിടുന്നതാണെന്നും ഗവേഷകർ പറയുന്നു.
എയറോ ന്യൂട്രിയന്റുകൾ എങ്ങനെ പ്രവർത്തിക്കുന്നു
മൂക്ക്, ശ്വാസകോശം, ഘ്രാണ എപിത്തീലിയം (ഗന്ധം കണ്ടെത്തുന്ന പ്രദേശം), ഓറോഫറിൻക്സ് (തൊണ്ടയുടെ പിൻഭാഗം) എന്നിവയുടെ ചെറിയ രക്തക്കുഴലുകളുടെ ശൃംഖലകളിലൂടെ ആഗിരണം ചെയ്യപ്പെടുന്ന ഈ പോഷകങ്ങൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നു. അവ രക്തപ്രവാഹത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ, കരൾ അവയെ വിഷവിമുക്തമാക്കും.
ശ്വാസകോശത്തിന് കുടലിനെക്കാൾ വളരെ വലിയ തന്മാത്രകളെ ആഗിരണം ചെയ്യാൻ കഴിയും. കൃത്യമായി പറഞ്ഞാൽ 260 മടങ്ങ് വലുപ്പതിൽ ഉള്ളത്. ഈ തന്മാത്രകൾ രക്തപ്രവാഹത്തിലെക്കും തലച്ചോറിലെക്കും നേരിട്ട് ആഗിരണം ചെയ്യപ്പെടുന്നു. എന്നാൽ മേഖലയില്‍ പഠനം വലിയതോതില്‍ പുരോഗമിക്കേണ്ടതുണ്ട് ഗവേഷകര്‍ പറയുന്നു.
വനങ്ങൾ, സമുദ്രം, പർവതങ്ങൾ തുടങ്ങിയ പ്രകൃതി നിറഞ്ഞ പ്രദേശങ്ങളിൽ വായുവിൻ്റെ ഘടകങ്ങൾ ആരോഗ്യത്തിന് ഗുണകരമാണെന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ട്. ഈ ഘടകങ്ങളിൽ ഏതൊക്കെ എയറോ ന്യൂട്രിയൻ്റുകളായി തിരിക്കാമെന്നും നിര്‍ണയിക്കണം. വിമാനങ്ങൾ, ആശുപത്രികൾ, അന്തർവാഹിനികൾ, ബഹിരാകാശ നിലയങ്ങൾ എന്നിവ പോലെ വായു വളരെ ഫിൽട്ടർ ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ എയറോ ന്യൂട്രിയന്‍റുകള്‍ സംബന്ധിച്ച പഠനം പ്രസക്തമാണ്.
നഗരവൽക്കരണത്തിൻ്റെ ഭാഗമായി ഉണ്ടാകുന്ന ചില രോഗങ്ങളെ പ്രതിരോധിക്കാനും എയറോന്യൂട്രിയന്‍റുകള്‍ക്ക് കഴിഞ്ഞേക്കുന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക