ശരീരഭാരം കുറയ്ക്കാന്‍ മൂന്ന് മാജിക് ഡ്രിങ്കുകള്‍. അധികം ചെലവില്ലാതെ നമ്മുടെ അടുക്കളയിലുള്ള ചില ചേരുവകള്‍ ഉപയോഗിച്ച് ഇവ തെയ്യാറാക്കാം. ശരീരഭാരവും കുടവയറും കുറയ്ക്കുക മാത്രമല്ല, എനര്‍ജി ബൂസ്റ്ററായും ഇത് കുടിക്കാം.
തേനും കറുവപ്പട്ടയും
ശരീരഭാരം കുറയ്ക്കുന്നതിന് രാത്രി കുടിക്കാവുന്ന മികച്ച ഒരു ഡ്രിങ്ക് ആണ് ഇത്. ഒരു കപ്പ് ചൂടുവെള്ളത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചതും ചേര്‍ത്തു രണ്ട് മിനിറ്റ് വെച്ച ശേഷം കുടിക്കാം.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്താനും കൊഴുപ്പിനെ കത്തിച്ചു കളയാനും സഹായിക്കും കൂടാതെ ഇവയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
'ഗീ കോഫി'
സോഷ്യല്‍മീഡിയയില്‍ അടുത്തിടെ വൈറലായ ഗീ കോഫിയെ ബുള്ളറ്റ്‌പ്രൂഫ് കോഫി എന്നും വിളിക്കാറുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഭക്ഷണ ആസക്തികള്‍ നിയന്ത്രിക്കാനും സഹായിക്കും.
ഒരു കപ്പ് കാപ്പിയിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ നെയ്യും ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ക്കുക. മധുരത്തിന് ശര്‍ക്കര പൊടിച്ചു ചേര്‍ക്കുന്നത് നല്ലതാണ്. രണ്ട് മിനിറ്റ് നന്നായി ഇളക്കിയ ശേഷം കുടിക്കാം.
ജീരകവും നാരങ്ങയും
ജീരകവും നാരങ്ങയും തേനും ചേര്‍ത്തുണ്ടാക്കുന്ന ഒരു സിംപിള്‍ ഡ്രിങ്ക് ആണ് ഇത്. ഇത് അമിതമായ കൊഴുപ്പ് നീക്കി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
മൂന്ന് ടീസ്പൂണ്‍ ചതച്ച ജീരകം ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. തുടര്‍ന്ന് ഒരു ടീസ്പൂണ്‍ നാരങ്ങ നീരും തേനും ചേര്‍ത്ത് കുടിക്കാവുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക