ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് ഇന്ത്യയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുതകൾ പതിവാകാമെന്നതിനാൽ ഭക്ഷണക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ഉണ്ടാവണം. അന്നജം കുറഞ്ഞതും നാരുകൾ ധാരളം അടങ്ങിയതുമായ ഭക്ഷണങ്ങൾ വേണം പ്രമേഹ രോഗികൾ കഴിക്കാൻ. കൂടാതെ ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചികയും കുറവായിരിക്കണം. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മൂന്ന് ലഘുഭക്ഷണങ്ങള്‍ ഇതാ...
വെള്ളക്കടല
വെള്ളക്കടലയിൽ ധാരാളം നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കടല വേവിച്ച് കഴിക്കുന്നത് പ്രമേഹ രോഗികളിൽ നല്ലതാണ്. ഇതിൽ അടങ്ങിയ മഗ്നീഷ്യം, ഫോളേറ്റ്, ഇരുമ്പിന്റെ അംശം, സിങ്ക്, കോപ്പർ എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറഞ്ഞ ഇവ വിശപ്പ് കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും.
നട്സ്
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും.
മുളപ്പിച്ച പയര്‍
മുളപ്പിച്ച പയറില്‍ പ്രോട്ടീന്‍, നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റി ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയറിന്‍റെ ഗ്ലൈസമിക് സൂചിക കുറവാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മുളപ്പിച്ച പയറു കഴിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക