മഞ്ഞുകാലമിങ്ങ് എത്തി, ചര്‍മത്തിന് നല്‍കാം എക്സ്ട്രാ കെയര്‍

വേനൽകാലത്ത് ഉപയോ​ഗിക്കുന്ന കട്ടികുറഞ്ഞ ലോഷൻ ഉപയോ​ഗിക്കുന്നത് ശൈത്യകാലത്ത് രക്ഷയാകില്ല
winter skin care
Updated on
1 min read

ഞ്ഞുകാലത്ത് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ചർമത്തിലെ വരൾച്ച. അന്തരീക്ഷത്തിൽ ഈർപ്പത്തിന്‍റെ അഭാവം നമ്മുടെ ചർമത്തെയും ബാധിക്കും. ഇത് ചർമം വരളാനും പൊട്ടാനും കാരണമാകും. വരണ്ട ചർമത്തിന് പിന്നിൽ അനാരോഗ്യകരമായ ഭക്ഷണരീതി മുതൽ ചൂടുവെള്ളത്തിൽ കുളിക്കുന്നത് വരെയുള്ള ഒന്നിലധികം കാരണങ്ങൾ ഉണ്ടാകാം. ഇവ ശൈത്യകാലത്ത് കാര്യങ്ങൾ കൂടുതൽ വഷളാക്കാം.

വേനൽകാലത്ത് ഉപയോ​ഗിക്കുന്ന കട്ടികുറഞ്ഞ ലോഷൻ ഉപയോ​ഗിക്കുന്നത് ശൈത്യകാലത്ത് രക്ഷയാകില്ല. അതിനാൽ കട്ടിയുള്ള മോയ്സ്ചറൈസറുകൾ ഉപയോ​ഗിക്കുന്നത് ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിൻ, സെറാമൈഡുകൾ അല്ലെങ്കിൽ ഷിയ വെണ്ണ പോലുള്ള ചേരുവകളുള്ള ക്രീം അടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസറുകൾ ഉപയോ​ഗിക്കുന്നത് നല്ലതാണ്. എന്നാൽ മോയ്സ്ചറൈസർ കൊണ്ട് മാത്രം കാര്യമില്ലതാനും.

ശൈത്യകാലത്തെ ചര്‍മ സംരക്ഷണം

  • ചൂടുവെള്ളത്തിൽ ദീർഘ നേരം കുളിക്കുന്നത് ചർമം പെട്ടെന്ന് വരണ്ടതാക്കും.

  • കഠിനമായ സോപ്പുകളും ക്ലെൻസറുകളും ഒഴിവാക്കാം.

  • സ്ക്രബുകൾ ഒഴിവാക്കുക, ഇവ ചർമത്തിലെ സ്വാഭാവിക എണ്ണയെ നീക്കം ചെയ്യും.

  • ഇൻഡോർ ഹീറ്ററുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക.

  • തുണി ഉപയോഗിച്ച് മുഖമോ ചർമമോ ശക്തമായി അമർത്തി തുടയ്ക്കുന്നത് ഒഴിവാക്കാം.

  • കുളി കഴിഞ്ഞാൽ ഉടൻ ചർമത്തിൽ ജലാംശം നിലനിർത്തുന്നതിന് മോയ്സ്ചറൈസർ പുരട്ടുക. ദിവസത്തില്‍ രണ്ട് തവണയെങ്കിലും മോയ്സ്ചറൈസർ പുരട്ടാന്‍ ശ്രദ്ധിക്കുക.

  • മഞ്ഞുകാലത്ത് ദാഹം കുറവാകുമെന്നതിനാൽ തന്നെ ആവശ്യമായ അളവിൽ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ഇത് ചർമത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.

ചർമത്തിലെ വരൾച്ച കുറയ്ക്കാൻ വീട്ടിലെ ചില പൊടിക്കൈകൾ

വെളിച്ചെണ്ണ

ശൈത്യകാലത്ത് വെളിച്ചെണ്ണ കൊണ്ട് മുഖം മസാജ് ചെയ്യാം. വെളിച്ചെണ്ണ പ്രകൃതിദത്തമാണ്. മസാജ് ചെയ്യുമ്പോൾ ചർമത്തിലെ സെബേഷ്യസ് ​ഗ്രസ്ഥികൾ ഉത്തേജിക്കപ്പെടും. ഇത് ചർമത്തിലെ സ്വഭാവിക എണ്ണമയം വർധിപ്പിക്കാൻ സ​ഹായിക്കും. കൂടാതെ ചർമം യുവത്വമുള്ളതാക്കുകയും ചെയ്യും.

കറ്റാർ വാഴ

ശൈത്യകാലത്ത് കറ്റാർവാഴ ചർമത്തിൽ ഉപയോ​ഗിക്കുന്നത് മികച്ച ഫലം നൽകും. ഇത് ചർമം തണുപ്പിക്കാൻ സഹായിക്കും. ഒരു ടോണറായും ഉറങ്ങുന്നതിന് മുൻപ് ഒരു സ്ലീപ്പിങ് മാസ്ക് ആയും കറ്റാർവാഴ ഉപയോ​ഗിക്കാം.

തേൻ

നിരവധി ഔഷധ​ഗുണമുള്ള തേൻ പ്രകൃതിദത്തമായ ഒരു മോയ്സ്ചറൈസർ കൂടിയാണ്. വരണ്ട ചർമത്തിന് അനുയോജ്യമാണിത്. ഇത് ഫേയ്സ് മാസ്ക് ആയും ഉപയോ​ഗിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com