ചെറിയൊരു തലവേദന വന്നാൽ പോലും ഇന്റർനെറ്റിൽ പരതി രോഗവും മരുന്നും തീരുമാനിച്ച് സ്വയം ചികിത്സക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടി വരികയാണ്. എന്നാൽ ഇത്തരത്തിലുള്ള സ്വയം ചികിത്സ കൊണ്ടെത്തിക്കുക വലിയ അപകടങ്ങളിലായിരിക്കുമെന്ന് മനസിലാക്കേണ്ടതുണ്ട്. രോഗത്തെയും മരുന്നിനെയും കുറിച്ചുള്ള ഭാഗികമായി അറിവ് രോഗം മൂര്‍ച്ഛിക്കാനും ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.
ഇത്തരത്തിൽ എപ്പോഴും ഇന്റർനെറ്റിനെ ആശ്രയിച്ച് സ്വയം ചികിത്സ ചെയ്യുന്നതിനെ 'ദ ഇന്റര്‍നെറ്റ് ഡെറൈവ്ഡ് ഇന്‍ഫര്‍മേഷന്‍ ഒബ്സ്ട്രക്ടിങ് ട്രീറ്റ്മെന്റ് സിന്‍ഡ്രോം' അഥവാ 'ഇഡിയറ്റ് സിന്‍ഡ്രോം' എന്നാണ് വിളിക്കുന്നത്. രോഗം കുറഞ്ഞാലും ചികിത്സ തുടരേണ്ട ചില സാഹചര്യങ്ങളില്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സ മുടക്കുന്നു. രോഗലക്ഷണങ്ങളെ കുറിച്ചും രോഗങ്ങളെ കുറിച്ചും ഭാഗികമായി അറിവു നേടുന്നത് അപകടകരമാണ്. ഇത് ആരോഗ്യത്തെയും ശരീരത്തെ പ്രതികൂലമായി ബാധിക്കാം. ഇത് ആരോഗ്യപ്രശ്നങ്ങൾ വഷളാക്കാനും ആന്റിബയോട്ടിക് പ്രതിരോധം വർധിപ്പിക്കുകയും ചെയ്യും.
ഇന്‍റര്‍നെറ്റ് മാത്രമല്ല, വ്യക്തിഗത അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രോഗം ചികിത്സിക്കാന്‍ വീട്ടിലെ പൊടിക്കൈകള്‍ പ്രയോഗിക്കുന്നതും സ്വയം ചികിത്സ തന്നെയാണ്. ഇത് അപകടമാണ്. സ്വയം ചികിത്സ പലപ്പോഴും തെറ്റായ രോഗനിർണയത്തിലും അനുചിതമായ ചികിത്സയ്ക്കും കാരണമായേക്കാം. ഇത് നിങ്ങളുടെ ദീർഘകാല ആരോഗ്യത്തെ ബാധിക്കും.
എന്തുകൊണ്ടാണ് സ്വയം ചികിത്സ ഇത്ര വ്യാപകമായത്?
ഭാരിച്ച മെഡിക്കൽ ചെലവുകളോടുള്ള ഭയവും മരുന്നുകളുടെ ലഭ്യതയുമാണ് പലരും സ്വയം ചികിത്സ തെരഞ്ഞെടുക്കാൻ കാരണം. സോഷ്യൽ മീഡിയ, ഇൻറർനെറ്റ്, സ്വന്തം അനുഭവം എന്നിവയെ ആശ്രയിച്ച് ചെറിയ ആരോഗ്യ ലക്ഷണങ്ങൾ സ്വയം കൈകാര്യം ചെയ്യുന്നതിൽ മിക്കയാളുകളും ആത്മവിശ്വാസം പ്രകടിപ്പിക്കാറുണ്ട്.
എന്നാൽ ഈ പ്രവണത ആന്‍റിബയോട്ടിക് പ്രതിരോധം വർധിപ്പിക്കുകയും മരുന്നുകളോടുള്ള ആസക്തി പോലുള്ള വലിയ പൊതുജനാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക