വായു മലിനീകരണം; വിറ്റാമിൻ ഡിയുടെ ലഭ്യത വർധിപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

എല്ലുകൾക്കും പല്ലുകൾക്കും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആ​ഗിരണത്തിന് ശരീരത്തിൽ വിറ്റാമിൻ ഡി അനിവാര്യമാണ്.
sunlight
വിറ്റാമിൻ ഡിയുടെ ലഭ്യത വർധിപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Published on
Updated on

വിറ്റാമിൻ ഡിയെ പലപ്പോഴും 'സൺഷൈൻ വിറ്റാമിൻ' എന്നും വിളിക്കാറുണ്ട്. നമ്മുടെ ശരീരത്തിൽ ഒരേ സമയം പോഷകമായും ഹോർമോൺ ആയും പ്രവർത്തിക്കുന്ന വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. എല്ലുകൾക്കും പല്ലുകൾക്കും ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആ​ഗിരണത്തിന് ശരീരത്തിൽ വിറ്റാമിൻ ഡി അനിവാര്യമാണ്. രോ​ഗപ്രതിരോധ പ്രവർത്തനം, പേശികളുടെ ആരോ​ഗ്യം, വീക്കം‌, മാനസികാവസ്ഥ എന്നിവയുടെ പരിപാലനത്തിനും ഇവ നിർണായക പങ്ക് വഹിക്കുന്നു.

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് ബി (യുവിബി) രശ്മികളോട് നമ്മുടെ ചർമം സമ്പർക്കം പുലർത്തുമ്പോൾ ശരീരം സ്വാഭാവികമായി വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു എന്നാൽ സൂര്യപ്രകാശം കുറഞ്ഞ കാലാവസ്ഥയിൽ, അല്ലെങ്കിൽ വായു മലിനീകരണം എന്നിവയെ തുടർന്ന് ആവശ്യത്തിന് വിറ്റാമിൻ ഡിയുടെ ലഭ്യത വെല്ലിവിളിയാകും.

ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാലും ഇരുണ്ട ചർമുള്ളവരിൽ, അതായത് ഉയർന്ന അളവിൽ മെലാനിൽ ഉള്ളവരിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാൻ പ്രയാസമാണ്. കൂടാതെ പൊണ്ണത്തടി, ദഹനസംബന്ധമായ തകരാറുകൾ, വൃക്കരോഗങ്ങൾ എന്നിവ നേരിടുന്ന പ്രായമായവരിലും വിറ്റാമിൻ ഡി പ്രോസസ് ചെയ്യാൻ കഴിയില്ല.

വിറ്റാമിൻ ഡിയുടെ അളവ് എങ്ങനെ വർധിപ്പിക്കാം

ശൈത്യകാലത്തും ഏകദേശം 15 മുതൽ 30 മിനിറ്റ് വരെ അൾട്രാവയലറ്റ് ബി (യുവിബി) രശ്മികൾ ഏൽക്കുന്നത് വിറ്റാമിൻ ഡിയുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കും. സാൽമൺ, അയല, ട്യൂണ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം ഏൽക്കുന്ന കോഴികളിൽ നിന്നുള്ള മുട്ടകളും വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ്. ഫോർട്ടിഫൈഡ് പാൽ, ഓറഞ്ച് ജ്യൂസ്, ചീസ്, തൈര് തുടങ്ങിയവയിലും ചെറിയ അളവിൽ വിറ്റാമിൻ അടങ്ങിയിട്ടുണ്ട്. അൾട്രാവയലറ്റ് രശ്മികളുടെ സഹായത്താൽ വളരുന്ന മൈടേക്ക്, ഷിറ്റേക്ക് തുടങ്ങിയ കൂണു ഇനങ്ങളിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

എപ്പോഴാണ് സപ്ലിമെൻ്റുകൾ കഴിക്കേണ്ടത്?

സൂര്യപ്രകാശത്തിൽ നിന്നോ ഭക്ഷണങ്ങളിൽ നിന്നോ ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കാതെ വരുമ്പോൾ മാത്രം വിറ്റാമിൻ ഡി സപ്ലിമെൻ്റുകളെ ആശ്രയിക്കാവുന്നതാണ്. വിറ്റാമിൻ ഡി സപ്ലിമെൻ്റുകൾ രണ്ട് തരമുണ്ട്. വിറ്റാമിൻ ഡി 2 (എർഗോകാൽസിഫെറോൾ), വിറ്റാമിൻ ഡി 3 (കോളെകാൽസിഫെറോൾ). ഡോക്ടറുടെ നിർദേശ പ്രകാരം ശരിയായ അളവിൽ വിറ്റാമിൻ ഡി സപ്ലിമെൻ്റുകൾ എടുക്കാവുന്നതാണ്.

മുതിർന്നവരിൽ ഒരു ദിവസം 600 മുതൽ 800 ഐയു (ഇന്റർനാഷണൽ യൂണിറ്റ്) വരെ വിറ്റാമിന്‍ ഡി ആവശ്യമാണ്. പ്രായമായവരിൽ അത് 800 മുതൽ 1000 ഐയു വരെയും കുട്ടികളിൽ അത് 400 മുതൽ 600 ഐയു വരെയുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com